| Sunday, 19th June 2022, 2:38 pm

എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ; ഫാദേഴ്‌സ് ഡേയില്‍ മത്തായിയുടെ സുവിശേഷം കുറിച്ച് ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാദേഴ്‌സ് ഡേയില്‍ തിലകന്റെ ചിത്രം ഷെയര്‍ ചെയ്ത് നടന്‍ ഷമ്മി തിലകന്‍. ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യത്തിനൊപ്പമാണ് ഷമ്മി, തിലകന്റെ ചിത്രം ഷെയര്‍ ചെയ്തത്.

‘മത്തായിയുടെ സുവിശേഷം. 26:39
അവന്‍ അല്പദൂരം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു :
എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..!
എങ്കിലും..;
എന്റെ ഹിതം പോലെയല്ല,
അവിടുത്തെ ഹിതം പോലെയാകട്ടെ..!
ഹാപ്പി ഫാദേഴ്‌സ് ഡേ,’ ഷമ്മി ഫേസ്ബുക്കില്‍ കുറിച്ച്.

പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ആശംസകളറിയിച്ച് നിരവധി പേരാണ് വന്നത്. ജീവിച്ചിരുന്ന കാലത്തുള്ള തിലകന്റെ ധീരമായ നിലപാടുകളെ പുകഴ്ത്തിയുള്ള നിരവധി കമന്റുകളും വരുന്നുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത ഷമ്മി തിലകന്റെ ചിത്രം. പബ്ലിക് പ്രോസിക്യൂട്ടര്‍ രഘുറാം ആയ്യര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി നായകനാവുന്ന പടവെട്ടാണ് ഇനി റിലീസ് ചെയ്യാനൊരുങ്ങുന്ന ഷമ്മി തിലകന്റെ ചിത്രം.

മലയാള സിനിമയിലെ താരങ്ങളെല്ലാം ഇന്ന് ഫാദേഴ്‌സ് ഡേ ആശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനും, ടൊവിനോ തോമസും, അജു വര്‍ഗീസും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

Content Highlight: Actor Shammi Thilakan shares a picture of  Thilakan in father’s day 

We use cookies to give you the best possible experience. Learn more