| Sunday, 26th June 2022, 2:52 pm

'അച്ചടക്കമില്ല'; ഷമ്മി തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ഷമ്മി തിലകനെ താരസംഘടന അമ്മയില്‍നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലെടുത്ത തീരുമാനത്തിലാണ് ഷമ്മി തിലകനെ പുറത്താക്കിയത്. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. അച്ചടക്ക സമിതിക്ക് ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. നാലുതവണ ഷമ്മിയോട് ഹാജരാകാന്‍ അമ്മ നിര്‍ദേശിച്ചിരുന്നെങ്കിലും വന്നിരുന്നില്ല.

ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല.

അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.

ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടക്കുന്നത്. വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചര്‍ച്ച ചെയ്തേക്കും. നാലുമണിക്കു ശേഷം അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വതി നേരത്തേ രാജിവെച്ചിരുന്നു. കൊവിഡ് ബാധിച്ചതിനാല്‍ മാല പാര്‍വതി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Content Highlight: Actor Shammi Thilakan has been expelled from the amma organization

Latest Stories

We use cookies to give you the best possible experience. Learn more