മോഹന്‍ലാലിന്റെ ശബ്ദവുമായി മലയാള സിനിമയിലെത്തിയ ഷാജു ഇന്നും സിനിമാ സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. എടുത്ത് പറയാവുന്നത്ര മികച്ച കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും ഷാജുവിനെ ഇഷ്ടപ്പെടുന്ന വലിയൊരു പ്രേക്ഷകര്‍ തന്നെ ഉണ്ട്.
മോഹന്‍ലാലിന്റെ ശബ്ദമുള്ളതുകൊണ്ട് തന്നെ പല സിനിമകളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് ഷാജു പറഞ്ഞിരുന്നു. 1947 ബിയോണ്ട് ദി ബോര്‍ഡേര്‍സ്, ശിക്കാര്‍ തുടങ്ങി രണ്ട് സിനിമകളിലാണ് ഷാജു മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.
ലാലിന്റെ മുന്‍പില്‍ ശബ്ദവും ചലനവുമായി നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം എങ്ങനെയാണെന്ന ചോദ്യത്തിന് ലാലേട്ടന്‍ അത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യുമെങ്കിലും അഭിപ്രായമൊന്നും പറയില്ലെന്നായിരുന്നു ഷാജുവിന്റെ മറുപടി.
‘ലാലേട്ടന്‍ അത് നന്നായി ആസ്വദിക്കാറുണ്ട്. ചിരിക്കും. പക്ഷേ അഭിപ്രായപ്രകടനങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല. മിമിക്രിയൊക്കെ കാണുമ്പോള്‍ ചിരിക്കുക മാത്രമല്ല എന്തെങ്കിലും അഭിപ്രായങ്ങളും പറയുക പതിവാണ്.
വ്യക്തിപരമായി പറഞ്ഞാല്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് കൂടുതല്‍ ചാന്‍സുകള്‍ കിട്ടിയിട്ടില്ല. അതൊരു നിര്‍ഭാഗ്യമായി കരുതാറുണ്ട്. അഭിനയിച്ച രണ്ടു സിനിമകളിലും അത്ര ഗംഭീര കഥാപാത്രമൊന്നുമായിരുന്നില്ല. എന്നാല്‍ ലാലേട്ടന്റെ സിനിമകള്‍ എന്ന് പറയുന്നതില്‍ ഭയങ്കരമായ ഒരു എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട്. പൊതുവെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ ഞാന്‍ പൊതുവെ കുറവാണ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ ശബ്ദം അനുകരിക്കുന്ന നടന്‍ ഷാജു എന്നാണ് മലയാള സിനിമയിലുള്ളവരൊക്കെ മുന്‍പ് എന്നെ തിരിച്ചറിയാന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതുമാറി. പാലക്കാട് ഷാജു എന്നാണ് ഇന്ന് മിക്കവാറും പേര്‍ എന്നെപ്പറ്റി പറയുന്നത്.ഒരു വ്യക്തിയില്‍ നിന്നും ഒരു സ്ഥലത്തേക്ക് മാറുമ്പോള്‍ നമ്മുടെ കരിയറില്‍ തന്നെ ചില മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചന കൂടിയാണത്, ഷാജു പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക