|

മഹാരാജാസിലെ പിള്ളേര് എന്നും പൊളിയാണ്, ഷൂട്ടില്ലാത്തപ്പോഴും ഞാന്‍ അവിടെ പോകും: സെന്തില്‍ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹാരാജാസ് കോളേജിന്റെ ക്യാമ്പസും അവിടുത്തെ കുട്ടികളും പൊളിയാണെന്ന് നന്‍ സെന്തില്‍ കൃഷ്ണ. ഓ മേരി ലൈല എന്ന സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ പോയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. താന്‍ പഠിച്ചിരുന്ന കാലത്തെ കോളേജ് പോലെ അനുഭവപ്പെട്ടന്നും ശരിക്കും പറഞ്ഞാല്‍ വീണ്ടും കോളേജിലേക്ക് എത്തിയതായി തോന്നിയെന്നും സെന്തില്‍ പറഞ്ഞു.

ഏതാണ്ട് അമ്പത്തിയാറ് ദിവസം ഷൂട്ട് ഉണ്ടായിരുന്നെന്നും ഒരു കോഴ്‌സ് ചെയ്യാന്‍ പോയതുപോലെയാണ് അതൊക്കെ അനുഭവപ്പെട്ടതെന്നും സെന്തില്‍ പറഞ്ഞു. ഷൂട്ടില്ലാത്ത ദിവസം പോലും താന്‍ കോളേജില്‍ പോകുമായിരുന്നെന്നും മര ചുവട്ടിലിരുന്ന് പാട്ട് പാടുന്ന കുട്ടികളുടെ കൂടെ കൂടി തങ്ങളും പാട്ടുകള്‍ പാടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സെന്തില്‍ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘മഹാരാജാസിലും കാലടി സര്‍വകലാശാലയിലുമായിട്ടാണ് സിനിമ ഷൂട്ട് ചെയ്തത്. ഞാനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഒരു ആമ്പിയന്‍സാണ് അവിടെ. ശരിക്കും പറഞ്ഞാല്‍ വീണ്ടും കോളേജിലേക്ക് എത്തിയത് പോലെയായിരുന്നു എനിക്ക് അുഭവപ്പെട്ടത്. പത്ത് അമ്പത്താറ് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു.

ഏതാണ്ട് അത്രയും ദിവസം കോളേജിലൊരു കോഴ്‌സ് ചെയ്യാന്‍ പോയ അവസ്ഥയായിരുന്നു. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് പഠിച്ചത്. മഹാരാജാസില്‍ ആദ്യമായിട്ടാണ് പോകുന്നത്. എനിക്ക് നേരത്തെ മുതല്‍ തന്നെ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു മഹാരാജാസിന്റെ അകത്ത് കയറണമെന്ന്.

ശരിക്കും പറഞ്ഞാല്‍ ക്യാമ്പസിലെ ഷൂട്ട് ഭയങ്കര വൈബായിരുന്നു. അവിടുത്തെ പിള്ളാരെല്ലാം പൊളിയാണ്. അവര്‍ നമുക്ക് ഭയങ്കര സപ്പോര്‍ട്ടായിരുന്നു. മാത്രമല്ല ഷൂട്ടില്ലാത്ത സമയത്ത് അവിടെ പാട്ടും ബഹളവുമൊക്കെയാണ്. അവിടുത്തെ കുട്ടികള്‍ മരത്തിന്റെ ചുവട്ടിലൊക്കെയിരുന്ന് ഗിറ്റാറും വെച്ച് പാട്ടൊക്കെ പാടുന്നത് കാണാം.

അങ്ങനെ നമ്മളും അവരുടെ കൂടെ കൂടും. അവിടെയിരുന്ന് പാട്ടൊക്കെ പാടും. ഭയങ്കര രസമാണ് അതൊക്കെ. എല്ലാ ദിവസവും നമ്മള്‍ ഇങ്ങനെ ആഘോഷിക്കും. എനിക്ക് ഷൂട്ടില്ലാത്ത ദിവസങ്ങളിലൊക്കെ ഞാന്‍ വിളിച്ച് ചോദിക്കും ഞാനും കൂടി വന്നോട്ടേയെന്ന്. അങ്ങനെ എനിക്ക് ഷൂട്ടില്ലാത്തപ്പോഴും ഞാന്‍ ലൊക്കേഷനില്‍ പോകുമായിരുന്നു,’ സെന്തില്‍ കൃഷ്ണ പറഞ്ഞു.

പോള്‍ വര്‍ഗീസ് സംവിധാനം ചെയ്ത ഓ മേരി ലൈലയാണ് സെന്തിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ആന്റണി വര്‍ഗീസാണ് സിനിമയില്‍ നായകനായെത്തിയത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: actor senthil krishna talks about maharajas college