'ബ്രിട്ടീഷ്- അമേരിക്കൻ ഇംഗ്ലീഷ് വ്യത്യസ്തമാണ്; ഇത് സത്യരാജ് ഇംഗ്ലീഷ്'
Film News
'ബ്രിട്ടീഷ്- അമേരിക്കൻ ഇംഗ്ലീഷ് വ്യത്യസ്തമാണ്; ഇത് സത്യരാജ് ഇംഗ്ലീഷ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th October 2023, 2:04 pm

സിനിമയിൽ തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള വിഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് തെന്നിന്ത്യൻ താരം സത്യരാജ്. സിനിമയിൽ അഭിനയിക്കുന്നതാണ് തനിക്ക് ഏറ്റവും സുഖമുള്ള കാര്യമെന്നും ഡയറക്ഷൻ ചെയ്യാൻ നല്ല സമയമെടുക്കുമെന്നും സത്യരാജ് പറഞ്ഞു. തമിഴിന് പുറമെയുള്ള ഭാഷകൾ തനിക്ക് അറിയില്ലെന്നും താനൊരു ശൈ ആയിട്ടുള്ള ആളെല്ലെന്നും അതുകൊണ്ടാണ് ഇംഗ്ലീഷ് അറിയില്ലെങ്കിലും സംസാരിക്കുന്നതെന്നും സത്യരാജ് പറയുന്നു.

ബ്രിട്ടീഷ് ഇംഗ്ലീഷും അമേരിക്കൻ ഇംഗ്ലീഷും വേറെയാണെന്നും അതുപോലെ താൻ സംസാരിക്കുന്നത് സത്യരാജ് ഇംഗ്ലീഷാണെന്നും താരം കൂട്ടിച്ചേർത്തു. ഡാൻസ് കളിയ്ക്കാൻ അറിയില്ലെങ്കിലും ഒരു മടിയുമില്ലാതെ സിനിമയിൽ കളിക്കാറുണ്ടെന്നും സത്യരാജ് പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് അഭിനയിക്കുന്നതാണ് കൂടുതൽ കംഫേർട്ടബിളായി തോന്നിയിട്ടുള്ളത്. തമിഴിന് പുറമെ മറ്റുള്ള ഭാഷകളൊന്നും എനിക്കറിയില്ല. പക്ഷെ തമിഴിൽ ഒന്നോ രണ്ടോ പേജുള്ള ഡയലോഗ് എനിക്ക് ഒറ്റയടിക്ക് പറയാൻ പറ്റും. ഒരു നടന് ആദ്യം വേണ്ടത് മെമ്മറിയാണ്, രണ്ടാമത് ഞാൻ ഒരു ശൈ ആയിട്ടുള്ള ഒരാളല്ല (ചിരി). അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇംഗ്ലീഷിൽ സംസാരിക്കുന്നത്. കാരണം ഇത് എന്റെ ഇംഗ്ലീഷാണ്.
ബ്രിട്ടീഷ് ഇംഗ്ലീഷ് വേറെയാണ്, അമേരിക്കൻ ഇംഗ്ലീഷ് വ്യത്യസ്തമാണ്. അതുപോലെ ഇത് സത്യരാജ് ഇംഗ്ലീഷാണ്. ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല.


അതുകൊണ്ട് ആക്ടിങ് എനിക്ക് നല്ല ഈസിയായിട്ട് ചെയ്യാൻ കഴിയുന്നതാണ്. ഞാൻ ഡ്യുവറ്റ് സോങ്‌സ് ചെയ്ത് തുടങ്ങിയപ്പോൾ എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലായിരുന്നു. ഡാൻസ് മാസ്റ്റർ പുലിയൂർ സരോജാ മാഡം എന്റെ അടുത്തേക്ക് വന്നിട്ട് ‘തമ്പി, നല്ല ജനക്കൂട്ടമുണ്ട്, അവരെല്ലാം പോയിട്ട് എടുത്താൽ പോരേയെന്ന്’ ചോദിച്ചു. ‘ഏയ് അതൊന്നും എനിക്കൊരു പ്രശ്നവുമില്ല അക്കാ, എനിക്ക് അങ്ങനെയുള്ള മടിയൊന്നുമില്ല, അത് അവരുടെ പ്രശ്നമാണ് ‘എന്നാണ് ഞാൻ മാഡത്തിനോട് അപ്പോൾ പറഞ്ഞത്. ക്യാമറയുടെ മുന്നിൽ എനിക്ക് ഒരു പേടിയുമില്ല. സ്റ്റേജ് ഫിയറും എനിക്കില്ല.

ഒരു സിനിമയിൽ ഡാൻസ് മാസ്റ്റർ വന്നിട്ട് എന്നോട് ചോദിച്ചു’ സാർ നമുക്ക് ചെറിയൊരു ഭരതനാട്യം സ്റ്റെപ് ചെയ്താലോ’ എന്ന്. ഓക്കെ മാസ്റ്റർ എന്ന് ഞാൻ മറുപടി പറഞ്ഞു. നിങ്ങൾക്ക് ഭാരതനാട്യത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയില്ല എന്ന് പറഞ്ഞു. നിങ്ങൾ ഡാൻസ് കളിക്കാൻ അറിയുമോയെന്ന് ചോദിച്ചപ്പോഴും അതും എനിക്ക് അറിയില്ല എന്ന് പറഞ്ഞു (ചിരി),’ സത്യരാജ് പറഞ്ഞു.

ഒരു സിനിമ മാത്രമേ താൻ ഡയറക്ട് ചെയ്തിട്ടുള്ളു എന്നും കാരണം ഡയറക്ഷൻ ചെയ്യാൻ നല്ല സമയമെടുക്കുമെന്നും സത്യരാജ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ഒറ്റയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന സത്യരാജിന്റെ ചിത്രം. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ. ഒക്ടോബര്‍ 27 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

Content Highlight: Actor sathyaraj about which part he loves more in film