Entertainment news
ഡിവോഴ്‌സ് പാപമായിരുന്നു, വിവാഹം കഴിഞ്ഞിട്ടും മറ്റ് ബന്ധങ്ങളില്‍ തുടരുന്നത് അവരുടെ സാഹചര്യം: സന്തോഷ് കീഴാറ്റൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 26, 03:29 am
Sunday, 26th February 2023, 8:59 am

ആദ്യകാലത്ത് ഡിവോഴ്‌സ് എന്ന് പറഞ്ഞാല്‍ പാപമാണെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്ത ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് വളരെ സന്തോഷത്തോടെ പിരിയുന്നവരുണ്ടെന്നും പിരിഞ്ഞതിന് ശേഷവും സന്തോഷത്തോടെ ജീവിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആദ്യകാലത്ത് ഡിവോഴ്‌സ് എന്ന് പറഞ്ഞാല്‍ പാപമാണ്, കുറ്റമാണ്. പരസ്പരം ബന്ധങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്നവരുണ്ട്. ഒരുപാട് ആളുകള്‍ ഇഷ്ടമില്ലാത്ത ബന്ധത്തില്‍ വീര്‍പ്പ് മുട്ടി കഴിയുന്നുണ്ട്.

ഈ അടുത്ത കാലത്ത് ഇത് ലീഗലായി, വളരെ സന്തോഷത്തോടെ പിരിയുന്ന ഒരുപാട് ആളുകള്‍ ഇപ്പോള്‍ ഉണ്ട്. പിരിഞ്ഞതിന് ശേഷവും വളരെ സൗഹൃദത്തോടെ മുന്നോട്ടേക്ക് പോകുന്നവരുമുണ്ട്.

മറ്റൊരു ലൈഫ് പാര്‍ട്ണറെ തെരഞ്ഞെടുത്തതിന് ശേഷം കുട്ടികളെ കാണാന്‍ വരുന്ന സന്ദര്‍ഭങ്ങളൊക്കെ ഇവിടെ ഇപ്പോള്‍ ഉണ്ട്. വിവാഹം കഴിഞ്ഞിട്ടും മറ്റ് ബന്ധങ്ങള്‍ തുടരുന്നവരുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തില്‍ അതുപോലെയുള്ള ഒരുപാട് ആളുകളുണ്ട്.

അവരെ നമുക്ക് പെട്ടെന്ന് കുറ്റങ്ങള്‍ പറയാം. പക്ഷെ ഓരോരുത്തരും പല മാനസിക അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നത്. അത് അവരോട് സംസാരിച്ചാലെ നമുക്ക് മനസിലാവൂ. പുറമെ നിന്ന് അവരെ നോക്കി നമ്മള്‍ ജഡ്ജ് ചെയ്യും. സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

content highlight: actor santhosh kizhatoor about divorcre