ജപ്പാനിൽ കയ്യടി നേടി മലയാളി താരം സനൽ അമൻ
Malayalam Cinema
ജപ്പാനിൽ കയ്യടി നേടി മലയാളി താരം സനൽ അമൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 10:34 am

കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാനിൽ തന്റെ പെർഫോമൻസ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മലയാളി താരമാണ് സനൽ അമൻ.

തന്റെ അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന താര എന്ന മലയാള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് താരം കാത്തിരിക്കുന്നത്. അനുശ്രീ , ജൂഡ് ആന്തണി എന്നിവരോടൊപ്പം ശ്രദ്ധേയമായ കഥാപാത്രമാണ് സനൽ അമന്റേത്.

ജപ്പാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കാർത്തി സനൽ അമന്റെ അഭിനയമികവിനെ പുകഴ്ത്തിയിരുന്നു.

സനൽ അഭിനയിച്ച മാലിക് എന്ന ചിത്രത്തിലെ ഫ്രഡി എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. താരയുടെ ഷൂട്ടിനിടെ ഉണ്ടായ ആക്സിഡന്റ് മൂലം കുറച്ചു കാലം ചികിത്സയിലായിരുന്നു സനൽ അമൻ.

ഇപ്പോൾ ജപ്പാനിലൂടെ ഗംഭീരമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സനൽ അമൻ.

Content Highlight: Actor  Sanal Aman Grap The Attention In Jappan Film