മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹാസ്യതാരങ്ങളില്‍ ഒരാളാണ് സലീം കുമാര്‍. വ്യത്യസ്തമായ കോമഡി റോളുകള്‍ ചെയ്യുമ്പോഴും താരത്തിന്റെ ചിരി എപ്പോഴും സിനിമകളിലെ ഹൈലൈറ്റായിരുന്നു.
തന്റെ ചിരി കാരണം നിരവധി സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് സലീം കുമാര്‍. താന്‍ ചിരിക്കുന്നത് കണ്ടിട്ട് അവരെ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് വിചാരിച്ച് പലരും അവരുടെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും സലീം കുമാര്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ ചിരി കൊണ്ട് ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ട് നഷ്ടപ്പെടുന്നത് ഉദയ്കൃഷ്ണന്‍, സിബി. കെ. തോമസ് സിനിമയിലാണ്. അതിനെക്കുറിച്ച് പില്‍ക്കാലത്ത് അവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
കലാഭവന്‍ മണി നല്ല തിരക്കിലായ സമയത്ത് അവന്‍ വരില്ലെന്ന് പറഞ്ഞത് കൊണ്ട് എന്നെ വിളിച്ചു. ആ ഒരൊറ്റ വേഷം ചെയ്യാന്‍ മൂന്നോളം പേര് അന്ന് വന്നിട്ടുണ്ടായിരുന്നു. കലാഭവന്‍ നവാസും ഞാനും വേറെ ഒരാളും കൂടെയുണ്ട്.
എനിക്കായിരുന്നു അവരില്‍ കൂടുതല്‍ സാധ്യതയുള്ളത്. കാരണം മറ്റ് രണ്ട് പേരും അത്ര സുപരിചിതരല്ലായിരുന്നു. ഞങ്ങള്‍ മൂന്ന് പേരും സിബിയുടെയും ഉദയന്റെയും മുറിയില്‍ പോയി തമാശ പറഞ്ഞു ചിരിച്ചു. എനിക്ക് ആ വേഷം തന്നില്ല പകരം നവാസ് ചെയ്യേണ്ടിയിരുന്ന ചെറിയ ഒരു വേഷം തന്നു.
ഞാന്‍ ഒരോ തമാശ പറഞ്ഞ് ചിരിക്കും. അത് കാണുമ്പോള്‍ അവര്‍ക്ക് തോന്നുക അവരെ കളിയാക്കിയാണ് ഞാന്‍ ചിരിക്കുന്നതെന്നാണ്. അതുകൊണ്ടാണ് എന്നെ ആ വേഷത്തില്‍ നിന്ന് കട്ട് ചെയ്ത് കളഞ്ഞത്. ഞാന്‍ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് വിചാരിച്ചിട്ട് അയാള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് പില്‍ക്കാലത്ത് സിബിയും ഉദയനും എന്നോട് പറഞ്ഞത്. അയാള്‍ വേണ്ട വെറും കളിയാക്കി ചിരിയാണെന്ന് പറഞ്ഞിട്ട് എന്നെ ഒഴിവാക്കി.
എന്നാല്‍ ഒരിക്കല്‍ നമ്മളെ അടിച്ചമര്‍ത്തിയതെന്താണോ അത് ഒരുകാലത്ത് നമുക്ക് ഗുണമായിട്ട് വരും. ആ ചിരി എന്നെ കുറേ കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ആ ചിരി തന്നെ പിന്നെ എന്റെ അവസരമായി മാറി. ചിരി കാരണം മാത്രം കുറേ അവസരം കിട്ടി,” സലീം കുമാര്‍ പറഞ്ഞു.
content highlight: actor salim kumarsays that he has missed out on many films because of his smile