ലോകത്തെ ഒ.ടി.ടി സ്ട്രീമിങ് രംഗത്തെ ഭീമന്‍മാരാണ് നെറ്റ്ഫ്‌ലിക്‌സ്. സമീപ കാലത്ത് നെറ്റ്ഫ്‌ലിക്സിന് സബ്‌സ്‌ക്രൈബേഴ്‌സ് കൊഴിഞ്ഞുപോക്കില്‍ വലിയ നഷ്ടം സംഭവിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വരിസംഖ്യ തുക വെട്ടിക്കുറച്ചും, ജനപ്രിയ താരങ്ങളെവെച്ച് പരസ്യങ്ങള്‍ ചെയ്തും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം നെറ്റ്ഫ്‌ലിക്സ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി മലയാളത്തില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പരസ്യത്തില്‍ എത്തിയിരിക്കുന്നത് സലീം കുമാറാണ്.
‘സലീം കുമാര്‍ നെറ്റ്ഫ്‌ലിക്സ് ആയാല്‍’ എന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌കെച്ച് വീഡിയോയിലാണ് സലീം കുമാര്‍ നെറ്റ്ഫ്‌ലിക്‌സായി എത്തിയിരിക്കുന്നത്.
ജനപ്രിയ സീരിസുകള്‍ ബിന്‍ഞ്ച് വാച്ച് ചെയ്യുന്നവരെയും, നെറ്റ്ഫ്‌ലിക്‌സ് സിനിമകള്‍ കണ്ട് ഇന്‍പിരേഷന്‍ എടുക്കുന്നവരെയും, ചിത്രങ്ങള്‍ കണ്ട് റിവ്യു പറയുന്നവരെയുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.
പരസ്പരം സീരിയല്‍ കാണാന്‍ വരുന്നവര്‍ക്ക് ഡാര്‍ക്ക് സീരിസിന്റെ കഥ പറഞ്ഞു കൊടുക്കുന്ന നര്‍മ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ.
സലീം കുമാറിന്റെ തനത് ശൈലിയില്‍ തന്നെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഞ്ചന്‍ പൊളി ഐറ്റംസാണ് സലീം കുമാര്‍ പരിചയപ്പെടുത്തുന്നത്.
പരസ്പരം’ കാണാന്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന സ്ത്രീകളും അവര്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘ഡാര്‍ക്കിന്റെ’ ഇതിവൃത്തം പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെന്റ് ആണ്. ജനപ്രിയ നടന്‍ സലിം കുമാറിന്റെ ആകര്‍ഷകവും രസകരവുമായ വിവരണത്തിലൂടെ എല്ലാ മലയാളി പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ പോന്ന ഉള്ളടക്കം നെറ്റ്ഫ്‌ലിക്‌സില്‍ ഉണ്ടെന്ന് കാണിക്കുകയാണ് സ്ട്രീമിങ് ഭീമന്‍.
നെറ്റ്ഫ്‌ലിക്സിന് വേണ്ടി മയിന്‍ഡ് സ്റ്റെയിന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വൈശാഖ് സുധാകരനാണ് സ്‌കെച്ച് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Actor Salim Kumar in Netflix India’s new Malayalam promo goes viral on social media