വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സൈജു കുറുപ്പ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ മലയാള ചലച്ചിത്രമേഖലയിലേക്കെത്തിയ സൈജു ഇതുവരെ നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
സൈജുവിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തെപ്പറ്റി മനസ്സുതുറക്കുകയാണ് സൈജു ഇപ്പോള്‍. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജുവിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെയും ആട് 2ലെയും അറയ്ക്കല്‍ അബുവെന്ന സൈജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
അതിന് ശേഷം ചെയ്യുന്ന കഥാപാത്രമാണ് ഗുണ്ട ജയന്‍. അറയ്ക്കല്‍ അബുവിനെപ്പോലെയാണോ ഗുണ്ട ജയന്‍ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സൈജു.
‘നമ്മുടെ സ്വന്തം നാട്ടിലെ മലയാളിയായ ഗുണ്ടയാണ് ജയന്‍ എന്ന കഥാപാത്രം. അറയ്ക്കല്‍ അബുവിന്റെ ഷേഡുകളൊന്നും ഇല്ലാത്ത കഥാപാത്രമാണിത്. അബു ഒരു കാരിക്കേച്ചറാണ്. ചെറിയ പേടിയൊക്കെയുള്ള ഒരാളാണ് അറയ്ക്കല്‍ അബു. ഗുണ്ട ജയനെ അറയ്ക്കല്‍ അബുമായി സാമ്യപ്പെടുത്താന്‍ കഴിയില്ല,’ സൈജു കുറുപ്പ് പറയുന്നു.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഷെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ നിര്‍മ്മിക്കുന്നത്.
രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനെ കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.