മലയാളികളുടെ പ്രിയതാരമായ സൈജു കുറുപ്പ് തമിഴില്‍ അനിരുദ്ധാണ്. സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാന്‍ തമിഴര്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് അനിരുദ്ധ് എന്ന പേര് സ്വീകരിക്കാന്‍ സൈജു തയ്യാറായത്. ന്യൂമറോളിയൊക്കെ നോക്കിയാണ് ഈ പേരിട്ടതെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്നാണ് സൈജു പറയുന്നത്.
‘ സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാന്‍ തമിഴര്‍ ബുദ്ധിമുട്ടി. ന്യൂമറോളജി നോക്കിയാണ് പേരിട്ടത്. എന്നാല്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. തമിഴില്‍ നാല് സിനിമയില്‍ അഭിനയിച്ചു. മൂന്നെണ്ണം വിജയിച്ചില്ല. നല്ല വേഷമായിട്ടും ശ്രദ്ധിക്കപ്പെട്ടില്ല. നാലാമത് സിനിമ തനി ഒരുവനില്‍ രണ്ടോ മൂന്നോ സീനിലാണ് അഭിനയിച്ചത്. ആ സിനിമ വിജയിച്ചു,’ സൈജു കുറുപ്പ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നായകന്‍, സഹനടന്‍, വില്ലന്‍, അതിഥി ഇതില്‍ ആരോടാണ് പ്രിയം എന്ന ചോദ്യത്തിന് സ്വഭാവ നടന്റേതാണ് തന്റെ ഇടം എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി.
അവിടെ വേറിട്ട കഥാപാത്രം ചെയ്യാന്‍ കഴിയും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഈ പ്രായത്തില്‍ തന്നെ ചെയ്യാന്‍ സാധിച്ചു. നായക വേഷം മാത്രം ചെയ്യണമെന്ന ആഗ്രഹമില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ നായക വേഷം. കോമഡി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു പരിധിക്ക് അപ്പുറത്തേക്ക് കടക്കുന്ന പ്രതിനായക വേഷത്തോട് ഒട്ടും താത്പര്യമില്ല, സൈജു കുറുപ്പ് പറഞ്ഞു.
അറയ്ക്കല്‍ അബു ഒഴികെ താന്‍ ചെയ്ത മറ്റു കഥാപാത്രങ്ങളെയെല്ലാം എവിടെയോ വെച്ച് കണ്ടതായി തോന്നിയെന്നും അവരുടെ പെരുമാറ്റവും സമീപനവും പലരിലും കണ്ടിട്ടുണ്ടെന്നും സൈജു പറയുന്നു. അറയ്ക്കല്‍ അബുവിനെ മാത്രം അറിയില്ല, അയാളുടെ മാനറിസങ്ങളും, സൈജു പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Saiju Kurup about his tamil Name