| Monday, 7th December 2020, 2:23 pm

രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സെയ്ഫ് അലിഖാന്‍; രാമന്‍ നീതിയുടെയും വീരതയുടെയും പ്രതീകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം ‘ആദിപുരുഷ്’ ആയി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് താരം മാപ്പ് പറഞ്ഞത്.

മനുഷ്യന്‍ എന്ന രീതിയില്‍ രാവണനെ അവതരിപ്പിക്കുന്നതെന്നും, സീതയെ തട്ടിക്കൊണ്ടു പോയതിനെയും രാമനുമായുള്ള യുദ്ധത്തെയും രാവണന്‍ ന്യായീകരിക്കുന്നത് സഹോദരി ശൂര്‍പണഖയോട് ചെയ്തതിന്റെ പ്രതികാരമായിട്ടാണ്’ എന്നുമായിരുന്നു സെയ്ഫ് പറഞ്ഞത്.

ഇതിന് പിന്നാലെ സെയ്ഫിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടാവുകയും സെയ്ഫ് അലിഖാനെ ചിത്രത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയരുകയും ചെയ്തത്.

തുടര്‍ന്നാണ് മാപ്പ് പറഞ്ഞുകൊണ്ട് താരം രംഗത്ത് എത്തിയത്. ‘ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും, അത് വികാരത്തെ വ്രണപ്പെടുത്തിയെന്നും മനസിലാക്കുന്നു. ഇത് മനപൂര്‍വം ചെയ്തതല്ല. എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിന്‍വലിക്കാനും ആഗ്രഹിക്കുന്നു. രാമന്‍ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവും വരുത്താതെ അവതരിപ്പിക്കാന്‍ മുഴുവന്‍ ടീമും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു’ എന്നാണ് സെയ്ഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന 3ഡി ചിത്രമാണ് ആദിപുരുഷ്. തിന്മയും നന്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രഭാസാണ് രാമനായെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Saif Ali Khan apologizes for statement on Ravana; Raman is a symbol of justice and heroism, Adhipurush Movie

We use cookies to give you the best possible experience. Learn more