മലയാളികളുടെ പ്രിയതാരമാണ് സായ് കുമാര്‍. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ താരത്തിന് പ്രത്യേക കഴിവാണ്. വില്ലനായും കോമഡി താരമായും പല വേഷപകര്‍ച്ചകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സായ് കുമാറിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജിവിതത്തേ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സായ് കുമാര്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രം ഒട്ടും ലാഗില്ലാതെയാണ് അവതരിപ്പിച്ചതെന്നും സിനിമ കണ്ട് കരഞ്ഞെന്നും സായ് കുമാര്‍ പറയുന്നു.
‘ലാഗ് അടിപ്പിക്കാത്ത ചിത്രമാണ് വിനീതിന്റെ ഹൃദയം. അതില്‍ 15 പാട്ടുണ്ട്, പക്ഷെ ഒരിക്കലും പോലും അത് മോശമായിട്ട് നമുക്ക് തോന്നുന്നില്ല. ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. എന്താണ് പ്രണവ് തന്ന ഫീല്‍ എന്നൊന്നും എനിക്കറിയില്ല. അവനെ എനിക്ക് കെട്ടിപ്പിടിക്കാന്‍ തോന്നി.
ആ ഇന്റര്‍വെല്‍ പോര്‍ഷനൊക്കെ വല്ലാത്തൊരു മൊമന്റ് ആയിരുന്നു. വിനീതിനെയും പ്രണവിനെയും ഹഗ് ചെയ്യണം. പ്രണവിന്റെ ചില കണ്ണുകളുടെ എക്‌സ്പ്രഷനുകള്‍ ഉണ്ടല്ലോ, ലാല്‍ സാര്‍ തന്നെയാണ് കേട്ടോ.
കടപ്പുറത്ത് വെച്ച് പോരുന്നോ എന്റെ കൂടെ എന്ന ഡയലോഗോക്കെ ചോദിക്കുന്നത് വല്ലത്തൊരു ഫീലാണ്. ജിത്തുവിന്റെ പടത്തില്‍ കണ്ട അപ്പുവെ അല്ലാന്ന് തോന്നിപ്പോയി,’ സായി കുമാര്‍ പറഞ്ഞു.
1989ല്‍ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സായ് കുമാര്‍ നായകനായി സിനിമാ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സായ്കുമാര്‍ മാറുകയായിരുന്നു സായ് കുമാര്‍. ആറാട്ട് എന്ന ചിത്രത്തിലാണ് സായ് കുമാര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
Content Highlights: Actor Sai Kumar says about Hridayam movie