കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ കണ്ടെയ്‌നര്‍ ലോറികള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ ബെന്നി ജോസഫ് ജനപക്ഷത്തിനെ ട്രോളി നടന്‍ സാബുമോന്‍.
വൈറ്റില പാലത്തിലൂടെ തന്റെ കാറില്‍ യാത്ര ചെയ്യവേയായിരുന്നു ‘പച്ചയ്ക്ക് പറയുന്ന’ ബെന്നി ജോസഫിനെ വളരെ നാടകീയമായി സാബു ട്രോളിയത്.
മെട്രോ റെയിലിന്റെ തൊട്ടു താഴെ കാറെത്തിയപ്പോള്‍ ‘എടാ കുനിയെടാ കുനിയെടാ കുനിയെടാ കുനിയെടാ തല തട്ടും തല തട്ടും, തല തട്ടും ആ… ഇടിച്ചേനെ തല തട്ടി ചത്തേനേ…മൈ@്$%* ‘ എന്ന് സാബു ഉച്ചത്തില്‍ വിളിച്ചുപറയുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്.
തല ഇടിചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി 4 ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ എന്നും സാബു ഫേസ്ബുക്കില്‍ എഴുതി.
വൈറ്റില മേല്‍ പാലത്തിലൂടെ കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പരിഹാസം ഉയര്‍ന്നിരുന്നു.
വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
’14 ഫീറ്റ് കണ്ടെയ്നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്ച’ എന്നുപറഞ്ഞുകൊണ്ടാണ് ആളുകള്‍ ഇതിന്റെ വീഡിയോകള്‍ പങ്കുവെച്ചത്. കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും ചിലര്‍ പറഞ്ഞിരുന്നു.
‘പച്ചയ്ക്ക് പറയുന്നു’ എന്ന പേജിലൂടെയൊക്കെയായിരുന്നു ബെന്നി ജോസഫ് ഈ വിമര്‍ശനം ഉയര്‍ത്തിയത്. ആ പച്ചയ്ക്ക് പറയുന്നവനെ വിളിച്ച് ഇത് കാണിക്കണമെന്നും ഇയാളെ പച്ചയ്ക്ക് രണ്ട് തെറിവിളിക്കാന്‍ നാവുതരിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍.
ഇത്തരം അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ഘാടന വേദിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു.
‘വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയര്‍മാര്‍? എന്നുമായിരുന്നു സുധാകരന്‍ ചോദിച്ചത്. അത്തരത്തില്‍ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാര്‍”എന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
വൈറ്റില പാലത്തിന്റേയും കുണ്ടന്നൂര്‍ പാലത്തിന്റേയം മുകളിലൂടെ കണ്ടെയ്നര്‍ ലോറികള്‍ പോകുന്ന ചിത്രം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേജില്‍ പങ്കുവെച്ചിരുന്നു.
ഈ പാലം നാഷണല്‍ ഹൈവേ പണിയേണ്ടതായിരുന്നെന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് അഞ്ച് വര്‍ഷമായി ഇങ്ങനെ കിടക്കുകയാണ് എന്നാണ് ബെന്നി ജോസഫ് ജനപക്ഷം പാലത്തിന് മുകളില്‍ നിന്നും എടുത്ത വീഡിയോയില്‍ പറഞ്ഞുവെച്ചിരുന്നത്.
ഇതിന്റെ ഹൈറ്റ് ആറ് മീറ്ററാണ്. കാറ് കൊണ്ടുവരുന്ന ലോറികള്‍, അതായത് മൂന്ന് കാറ് കയറ്റുന്ന കണ്ടെയ്നര്‍ ലോറികള്‍ ഇവിടെ വന്നാല്‍ ഒന്ന് കുനിയേണ്ടി വരും. എന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്.
ഇങ്ങനെ ഒരു പാലം പണിയാന്‍ ലോകത്ത് ഒരു വര്‍ഷം മതിയെന്നും പാലം പണി തീരുന്നതിന് മുന്‍പ് തന്നെ ടോള്‍ പിരിച്ചെന്ന തെറ്റായ ആരോപണവും ഇയാള്‍ ഉയര്‍ത്തിയിരുന്നു.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂന്ന് മാസം മുന്‍പേ പൂര്‍ത്തിയായതാണെന്നും തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് ഹൈക്കോടതിയില്‍ തെളിയിക്കുമെന്നും ബെന്നി ജോസഫ് പറഞ്ഞിരുന്നു.
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്.എ.സി.ടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും. പണ്ട് മാരുതി, വാനും ഫോര്‍ഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങള്‍ വരുമ്പോള്‍ വീണ്ടും മെട്രോ പൊളിക്കാന്‍ പറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു ബെന്നി ഉദ്ഘാടനത്തിന് പിന്നാലെയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക