ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമ സംഘടനകള്‍ ഏര്‍പ്പെടുത്തിയ താത്കാലിക വിലക്കിനെ കുറിച്ച് പ്രതികരിച്ച് നടന്‍ റോണി ഡേവിഡ്. 2018 സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമക്കുള്ളിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സിനിമ സംഘടനകളുടെ നടപടിയെ കുറിച്ചും റോണി ഡേവിഡ് സംസാരിക്കുന്നത്.
സിനിമക്കുള്ളില്‍ ലഹരി ഉപയോഗം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് നടന്‍ റോണി ഡേവിഡ് ചില കാര്യങ്ങള്‍ പറഞ്ഞത്. ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ഓരോ വ്യക്തിക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. ഞാന്‍ പ്രൊഡ്യൂസര്‍മാരെ കുറ്റം പറയുകയല്ല. അവര്‍ക്ക് അറിവില്ലാഞ്ഞിട്ടായിരിക്കാം.
ചില ആളുകളെ വിളിച്ചാല്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. അവരെ വിളിക്കുന്നത് പ്രൊഡക്ഷന്‍ സൈഡില്‍ നിന്നാണ്. അവരെ വിളിച്ചതിന് ശേഷം പ്രശ്‌നങ്ങളുണ്ട് എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. ഒന്നുകില്‍ അവരുടെ വര്‍ക്കിംഗ് പാറ്റേണിനനുസരിച്ച് വര്‍ക്ക് ചെയ്യുക, അല്ലെങ്കില്‍ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാതിരിക്കുക. അല്ലാതെ ബ്ലെയിം ചെയ്യുകയല്ല വേണ്ടത്.
ഒരു തവണ വിലക്കിയതായിരുന്നു അവരെ. അതിന് ശേഷമാണ് ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. രജപുത്ര രഞ്ജിത് പറഞ്ഞിരിക്കുന്നത്, അവര്‍ വളര്‍ന്നു വരുന്ന കലാകാരന്‍മാരാണ്, ഞങ്ങള്‍ അവരെ എന്നെന്നേക്കുമായി വിലക്കുകയല്ല. ഇതൊരു വാര്‍ണിംഗ് മാത്രമാണ് എന്നാണ്. ഭാസിയോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. നമ്മള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഭാസി ഭയങ്കര കംഫര്‍ട്ടബിളാണ്. ഷെയ്‌നിനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എന്തെങ്കിലും തെറ്റ് കുറ്റങ്ങളുണ്ടെങ്കില്‍ അവര്‍ അത് കറക്ട് ചെയ്ത് വരട്ടെ. ആജീവനാന്ത വിലക്കൊന്നുമല്ല. താത്കാലികമാണ്. റോണി ഡേവിഡ് പറഞ്ഞു
content highlights; actor rony david about sreenath bhasi and shane nigum