| Sunday, 11th June 2017, 3:30 pm

'സാരിയാണ് ധരിച്ചത്.. ഇനിയെന്നെ സംഘിയെന്നു വിളിക്കുമോ'യെന്ന് രവീണ ടെണ്ടന്‍: സാരിയെ വര്‍ഗീയവത്കരിച്ച നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാരിയെ വര്‍ഗീയവത്കരിച്ചുള്ള ട്വീറ്റിന്റെ പേരില്‍ ബോളിവുഡ് നടി രവീണ ടെണ്ടനെതിരെ ട്വിറ്ററില്‍ ട്രോള്‍. സാരി ധരിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം രവീണയിട്ട കുറിപ്പാണ് വിവാദമായത്.

“ഒരു സാരി ദിനം… വര്‍ഗീയ, സംഘി, ഭക്ത്, ഹിന്ദുത്വ ഐക്കണായി പ്രഖ്യാപിക്കുമോ? സാരി ഇഷ്ടമാണെന്ന് പറഞ്ഞാല്‍” എന്നായിരുന്നു രവീണയുടെ ട്വീറ്റ്.

ട്വീറ്റു വന്നതിനു പിന്നാലെ സാരിയെ വര്‍ഗീയ വത്കരിച്ചു എന്നാരോപിച്ച് രവീണയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്.

“സിനിമയില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണോ? അല്ലെങ്കില്‍ 2019ല്‍ ഒരു സംഘി സീറ്റിനു ശ്രമിക്കുകയാണോ?” എന്നാണ് ഒരാള്‍ ചോദിച്ചത്.


Also Read: ‘ഗോമാതാവിനെ കൊല്ലുന്നത് നമ്മള്‍ അവസാനിപ്പിക്കണം’ എ.ആര്‍ റഹ്മാന്റെ പേരില്‍ വ്യാജ പ്രചരണവുമായി സംഘികള്‍: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ് ല റാഷിദും ട്വിറ്ററില്‍ പ്രതികരണവുമായെത്തി. ” ഞാനൊരു വര്‍ഗീയവാദി, സംഘം, ഭക്ത്, ഹിന്ദുത്വ ഐക്കണല്ല. ഇതാണ് എന്റെ കേരള സാരി. ടൈംസ് നൗ ഇതിനെ പാകിസ്ഥാനി സാരിയെന്നു വിളിക്കില്ലെന്നു കരുതുന്നു.” എന്നായിരുന്നു ഷെഹ്‌ലയുടെ ട്വിറ്റ്. ഒപ്പം കേരളാ സാരി ധരിച്ചിരിക്കുന്ന ഫോട്ടോയും അവര്‍ പോസ്റ്റു ചെയ്തു.

സംഭവം വിവാദമായതോടെ രവീണ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാരിയ്ക്ക് വര്‍ഗീയ നിറം നല്‍കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നാണ് രവീണയുടെ വിശദീകരണം.

” മനോഹരമായ ഇന്ത്യന്‍ വസ്ത്രമാണ് സാരി. സാരിയെ വര്‍ഗീയവത്കരിക്കാന്‍വേണ്ടിയല്ല ഞാന്‍ ട്വീറ്റു ചെയ്തത്. ഇന്ത്യന്‍ ആയ എന്തെങ്കിലും ഇഷ്ടമാണഎന്നു പറഞ്ഞാല്‍ ട്രോള്‍ ചെയ്യപ്പെടുമെന്ന ഭയത്തില്‍ നിന്നായിരുന്നു ആ ട്വീറ്റ്. ഏതായാലും ഇങ്ങനെയൊക്കെയായതില്‍ ഞാന്‍ ഖേദിക്കുന്നു.” രവീണ കുറിച്ചു.

We use cookies to give you the best possible experience. Learn more