കോടതികള്‍ ഇപ്പോഴും ബ്രിട്ടീഷ് ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ തുടര്‍ച്ചയാണെന്ന് നടന്‍ രഞ്ജി പണിക്കര്‍. മലയാളത്തില്‍ സംസാരിക്കാന്‍ കോടതികളില്‍ സംവിധാനമുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷ കൂടുതല്‍ പ്രയോഗിക്കുന്ന സ്ഥലമാണ് കോട്ട് റൂമെന്നും കോടതികളില്‍ ധരിക്കുന്ന വേഷങ്ങളില്‍ പോലും ബ്രീട്ടീഷ് ജുഡീഷ്യറിയുടെ സ്വാധീനമുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. പുതിയ ചിത്രമായ ലേലത്തിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”നമ്മുടെ നിയമവ്യവസ്ഥയില്‍ സ്വാഭാവികമായിട്ടുള്ളത് ഇംഗ്ലീഷാണല്ലോ. മലയാളത്തില്‍ സംസാരിക്കാനും അഡ്രസ് ചെയ്യാന്‍ കോടതികളില്‍ സംവിധാനമുണ്ടെങ്കിലും നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ളത് ഇംഗ്ലീഷാണ്.
ബേസിക്കലി നമ്മളൊരു ബ്രിട്ടീഷ് സംമ്പ്രദായത്തിന്റെ തുടര്‍ച്ച വേഷത്തില്‍ തുടങ്ങി എല്ലാത്തിലുമുണ്ട്. നമ്മുടെ കോര്‍ട്ട് റൂമുകള്‍ ഇപ്പോഴും ബ്രിട്ടീഷ് ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ തുടര്‍ച്ചയാണ്.
അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ ഒരുപാട് പ്രയോഗിക്കുന്ന വ്യവഹാര ഭാഷ എന്ന നിലക്ക് കൂടുതല്‍ പ്രയോഗിക്കുന്ന സ്ഥലമാണ് കോര്‍ട്ട് റൂം. അതുകൊണ്ട് തന്നെ അതിന്റെ ചില അംശങ്ങള്‍ എന്റെ ലേലം സിനിമയിലുണ്ടാകും.
എന്നെ സംബന്ധിച്ച് വക്കീല്‍ വേഷം രസമുള്ള അനുഭവമാണ്. പറയുന്നത് സത്യമല്ലെങ്കിലും പലപ്പോഴും കോടതികളില്‍ അത്തരമൊരു പെര്‍ഫോമന്‍സിന്റെ ആവശ്യം വരും,” രഞ്ജി പണിക്കര്‍ പറഞ്ഞു.
content highlight: actor ranjipanicker about courtroom