'കലാപമായി മാറിയത് സമാധാനപരമായി നടന്ന പ്രതിഷേധം'; ദല്‍ഹി കലാപത്തെ നേരിടുന്നതില്‍ കേന്ദ്രം പരാജയമെന്നും രജനീകാന്ത്
DELHI VIOLENCE
'കലാപമായി മാറിയത് സമാധാനപരമായി നടന്ന പ്രതിഷേധം'; ദല്‍ഹി കലാപത്തെ നേരിടുന്നതില്‍ കേന്ദ്രം പരാജയമെന്നും രജനീകാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 8:34 pm

ചെന്നൈ: ദല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ് നടന്‍ രജനികാന്ത്. കലാപം നേരിടുന്നതില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമെന്ന് രജനീകാന്ത് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിന് വഴിവെച്ചതെന്നും
കലാപം ദല്‍ഹി സര്‍ക്കാര്‍ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് പറഞ്ഞു.

സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് മാറിയത്. അതുകൊണ്ടു തന്നെ ഇതിന് ഉത്തരവാദികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും രജനീകാന്ത് പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമുദായത്തെ ബാധിക്കില്ലെന്നും രജനീകാന്ത് ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് രജനീകാന്ത് നേരത്തെയും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്ററിലും മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ഇന്ത്യയിലെ മുസ് ലിങ്ങളെ ബാധിക്കുന്നതല്ലെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കലാപം നടക്കുന്ന സാഹചര്യത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ദല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.