ചെന്നൈ: നടന്‍ രജനികാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍മഹാദേവനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിനായി രജനിയെ തെരഞ്ഞെടുത്തത്.
ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്.
അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
1975 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തേക്ക് കടക്കുന്നത്. 2000 ത്തില്‍ പത്മഭൂഷണും 2016 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Rajinikanth 51st Dadasaheb Phalke Award Mohanlal