നാടകം ,ഡോക്യൂമെന്ററി, സംവിധാന സഹായി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച് അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് രാജേഷ് അഴിക്കോടന്‍. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തിയ മദനോത്സവത്തില്‍ പോരാളി ഷാജി എന്ന കഥാപാത്രത്തില്‍ എത്തി നില്‍ക്കുകയാണ് അദ്ദേഹം.
ചിത്രത്തില്‍ സുരാജിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാജേഷ് ഇപ്പോള്‍. സെറ്റില്‍ നേരത്തെ എത്തുന്ന നടനാണ് സുരാജെന്നും ഷൂട്ടിങ് കാണാന്‍ എത്തുന്നവരുടെ വീട്ടിലേക്ക് പോയി ഭക്ഷണം കഴിച്ച് അദ്ദേഹം ഞെട്ടിക്കാറുണ്ടെന്നും രാജേഷ് പറഞ്ഞു. മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സുരാജ് സെറ്റില്‍ നേരത്തേ വരും. നമ്മളോടൊക്കെ വളരെ സൗഹാര്‍ദപരമായാണ് ഇടപെടുക. നമ്മളുമായി നന്നായി അടുക്കും. ഷൂട്ടിങ് കാണാന്‍ വന്നവരോടും അങ്ങനെ തന്നെയാണ്.
ചിലപ്പോള്‍ അവരുടെ വീട്ടില്‍പ്പോയി ഭക്ഷണം കഴിച്ച് ഞെട്ടിക്കും. സിനിമകള്‍ ചിത്രീകരണത്തിനെത്താത്ത സ്ഥലമാണ് ബളാല്‍. അപ്പോഴാണ് അവിടെയെത്തിയ ഒരു നടന്‍ നാട്ടിലെ സാധാരണക്കാരുടെ വീട്ടിലേക്ക് ഇടിച്ചുകയറിച്ചെല്ലുന്നത്.
ഞങ്ങളുടെ വീട്ടില്‍ സുരാജേട്ടന്‍ ഭക്ഷണം കഴിക്കാന്‍ വന്നു എന്നുള്ള അമ്പരപ്പിലായിരിക്കും വീട്ടുകാര്‍. അഭിനയിക്കുമ്പോള്‍ നല്ല പിന്തുണയും തരും,” രാജേഷ് അഴിക്കോടന്‍ പറഞ്ഞു.
നദികളില്‍ സുന്ദരി യമുന, പൊറാട്ട് നാടകം എന്നിവയാണ് രാജേഷ് അഴിക്കോടിന്റെ പുതിയ ചിത്രങ്ങള്‍.
അതേസമയം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതിയ ചിത്രമാണ് മദനോത്സവം. സുരാജിനൊപ്പം ബാബു ആന്റണി, രാജേഷ് മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
content highlight: actor rajesh azhikodan about suraj venjaranmood