| Thursday, 21st November 2019, 5:54 pm

'തമിഴ്‌നാട്ടില്‍ അത്ഭുതം സംഭവിക്കും'; കമല്‍ഹാസനുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ തീരുമാനമെന്നും രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ 2021-ലെ തെരഞ്ഞെടുപ്പോടെ തീരുമാനമാവുമെന്ന് നടന്‍ രജനീകാന്ത്. ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തിലും തീരുമാനമാകുമെന്നും രജനീകാന്ത് വ്യക്തമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നൂറ് ശതമാനം അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഭാവിനടപടികള്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രജനീകാന്ത് പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേണ്ടസമയത്ത് തങ്ങള്‍ ഒരുമിക്കുമെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. രജനീകാന്ത് മക്കള്‍ നീതി മയ്യത്തില്‍ ചേരില്ലെന്നും പകരം തമിഴ്നാടിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

അതേസമയം, ജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒരുമിച്ചേക്കും എന്ന വാര്‍ത്തകള്‍ സജീവമാകവെ ഇരുവര്‍ക്കും തമിഴ്‌നാട്ടില്‍ ഒന്നും ചെയ്യാനാകില്ലെന്ന് എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് ഒരു അത്ഭുതമാണെന്ന രജനീകാന്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭരണകക്ഷി നേതാക്കള്‍.

സ്ഥാപക നേതാവ് എ.ജി രാമചന്ദ്രനും അമ്മ ജയലളിതയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ശക്തമായ പ്രവര്‍ത്തക അടിത്തറയിലാണ് എ.ഐ.എ.ഡി.എം.കെ നില്‍ക്കുന്നത്. ആരൊക്കെ കൈചേര്‍ത്താലും ഞങ്ങളതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു പൂജ്യവും മറ്റൊരു പൂജ്യവും ചേര്‍ന്നാല്‍ എന്തുണ്ടാവും. പൂജ്യം തന്നെ. ഇനി അവര്‍ വിജയുമായി വന്നാല്‍ തന്നെയും അങ്ങനെ തന്നെയായിരിക്കും എന്നാണ് മന്ത്രി ഡി.ജയകുമാര്‍ പ്രതികരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more