ഹെെദരാബാദ്: രജനീകാന്ത് ചിത്രമായ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെറ്റിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്.
ഹൈദരാബാദില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം എന്ന് പുനരാരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നാല്‍പത്തഞ്ച് ദിവസത്തേക്കായിരുന്നു ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ചതിനാല്‍ വൈകീട്ടോടെ രജനീകാന്ത് ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗം വരാതിരിക്കാനായി നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുശേഷവും എട്ട് പേര്‍ക്കോളം കൊവിഡ് വന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. മീന, ഖുഷ്ബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ഡി ഇമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സണ്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്ത് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടിയില്‍ രജനീകാന്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ കൊവിഡ് പടര്‍ന്നത് ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക