ഇപ്പോള്‍ തനിക്ക് മലയാളം മനസിലാവുമെന്നും എന്നാല്‍ അഭിമുഖങ്ങളിലൊക്കെ സംസാരിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടെന്നും പറയുകയാണ് രാജ് ബി. ഷെട്ടി. തന്റെ മലയാളം ഇനിയും ഒരുപാട് നന്നാക്കാനുണ്ടെന്നും തനിക്ക് വിവിധ ഭാഷകള്‍ പഠിക്കുന്നത് ഏറെ ഇഷ്ടമാണെന്നും നടന്‍ പറയുന്നു.
കന്നഡയില്‍ സംസാരിക്കാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ മലയാളത്തില്‍ ആ ഫ്ളൂവന്‍സിയില്ലെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു. അതില്‍ തനിക്ക് ചെറിയ വിഷമമുണ്ടെന്നും മലയാളത്തില്‍ ‘ഴ’ എന്ന അക്ഷരം പറയാന്‍ വളരെ പ്രയാസം തോന്നാറുണ്ടെന്നും നടന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജ് ബി. ഷെട്ടി.
‘ഇവിടുത്തെ ആളുകളായിരുന്നു എന്റെ ആദ്യത്തെ പടത്തിന്റെ ടെക്നീഷ്യന്‍സൊക്കെ. അതിന്റെ മ്യൂസിക് ഡയറക്ടര്‍ ഒരു കണ്ണൂരുകാരനായിരുന്നു. സൗണ്ട് ഡിസൈനറായ സച്ചിനും മിക്സിങ് ചെയ്തിട്ടുള്ള അരവിന്ദുമൊക്കെ മലയാളികളായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം മനസിലാവുമായിരുന്നു.
അതിന് ശേഷം ഗരുഡ ഗമന എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്തത റോണക്സ് സേവ്യറായിരുന്നു. മലയാളിയായി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റോണക്സ്. എന്നാല്‍ അദ്ദേഹത്തിന് തമിഴ് അറിയാമായിരുന്നു. അതേസമയം എനിക്ക് തമിഴ് ഒട്ടും അറിയില്ലായിരുന്നു.
ആ സമയത്ത് ഞങ്ങള്‍ക്കിടയിലെ കോമണ്‍ കമ്മ്യൂണിക്കേഷന്‍ ലാഗ്വേജ് മലയാളമായിരുന്നു. ഞാന്‍ ലൊക്കേഷനില്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ അദ്ദേഹം അപ്പോള്‍ തന്നെ ഓടുമായിരുന്നു. അങ്ങനെയാണ് ഞാന്‍ മലയാളം പഠിക്കുന്നത്. ഇപ്പോള്‍ എനിക്ക് മലയാളം മനസിലാവും. എന്നാല്‍ അഭിമുഖങ്ങളിലൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്.
എന്റെ മലയാളം ഇനിയും ഒരുപാട് നന്നാക്കാനുണ്ട്. എനിക്ക് വിവിധ ഭാഷകള്‍ പഠിക്കുന്നത് ഏറെ ഇഷ്ടമാണ്. എന്റെ കന്നഡ വളരെ ഫ്ളൂവന്റാണ്. കന്നഡയില്‍ സംസാരിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മലയാളത്തില്‍ ആ ഫ്ളൂവന്‍സിയില്ല. അതിലെനിക്ക് ചെറിയ വിഷമമുണ്ട്. അതുപോലെ എനിക്ക് മലയാളത്തില്‍ ‘ഴ’ എന്ന അക്ഷരം പറയാന്‍ വളരെ പ്രയാസം തോന്നാറുണ്ട്,’ രാജ് ബി. ഷെട്ടി പറയുന്നു.
Content Highlight: Actor Raj B Shetty Talks About Malayalam