| Monday, 4th March 2024, 8:54 am

ആ സിനിമയില്‍ എനിക്ക് സംശയമുണ്ടായി; തന്റെ ഓഡിയന്‍സിന് വേണ്ടിയാണ് പടം ചെയ്യുന്നതെന്ന് അമല്‍ നീരദ് പറഞ്ഞു: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ മണി, റഹ്‌മാന്‍, നിത്യ മേനോന്‍, ആസിഫ് അലി, വിനായകന്‍, ജോണ്‍ വിജയ്, ആശിഷ് വിദ്യാര്‍ത്ഥി, ജിനു ജോസഫ് എന്നിവരുള്‍പ്പെടെയുള്ള ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ബെന്നിയെന്ന കഥാപാത്രമായാണ് റഹ്‌മാന്‍ ഈ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. അമല്‍ നീരദിനെ തനിക്ക് ആ സിനിമയുടെ മുമ്പ് തന്നെ പരിചയമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

പക്ഷേ തനിക്ക് ബാച്ചിലര്‍ പാര്‍ട്ടിയില്‍ സംശയമുണ്ടായിരുന്നുവെന്നും അമലിനോട് ചോദിച്ചപ്പോള്‍ തന്റെ ഓഡിയന്‍സിനെ മനസില്‍ കണ്ടുകൊണ്ടാണ് ആ പടം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞുവെന്നും റഹ്‌മാന്‍ പറയുന്നു.

‘അമല്‍ നീരദിനെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ആള്‍ ബ്ലാക്ക് സിനിമയില്‍ ഡി.ഒ.പിയായിരുന്നു. അദ്ദേഹം എന്നെ ഒരിക്കല്‍ വിളിച്ചിട്ട് ഒരു സബ്‌ജെക്റ്റുണ്ടെന്ന് പറഞ്ഞു. മദ്രാസില്‍ കഥ പറയാന്‍ വന്നപ്പോള്‍ സിനിമയുടെ കാസ്റ്റിങ്ങും പറഞ്ഞു തന്നു.

കഥ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു വ്യത്യസ്തമായ സിനിമയായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി. പക്ഷേ എനിക്ക് ആ പടത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ അമലിന് ഒരു ഓഡിയന്‍സുണ്ടായിരുന്നു. അവരെ മനസില്‍ കണ്ടുകൊണ്ടാണ് ആ പടം ചെയ്യുന്നതെന്ന് അമല്‍ പറഞ്ഞു.

ഒരു നടന്‍ എന്ന നിലയില്‍ എന്റെ തൊപ്പിയില്‍ വ്യത്യസ്തമായ ഒരു തൂവലായിരുന്നു അത്. അത്രയും സ്‌റ്റൈലിലുള്ള ഒരു പടം ചെയ്യാന്‍ എനിക്ക് ആദ്യമായിട്ടായിരുന്നു ഒരു അവസരം കിട്ടുന്നത്.

ഞാന്‍ അതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു അത്. ആ സിനിമയില്‍ ഞാന്‍ ഒരുപാട് സന്തോഷവാനായിരുന്നു,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Actor Rahman Talks About Bachelor Party Movie

Latest Stories

We use cookies to give you the best possible experience. Learn more