|

ആ സിനിമയില്‍ അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് ഞാന്‍ തറപ്പിച്ച് പറഞ്ഞു, ഒടുവില്‍ അവര്‍ എന്റെ ഡിമാന്‍ഡ് അംഗീകരിച്ചു: റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ബില്ല. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജിത്തായിരുന്നു നായകന്‍. നയന്‍താര, റഹ്മാന്‍, ആദിത്യ മേനോന്‍, ജോണ്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ജഗദീഷ് എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

അജിത്തിന്റെ കൂടെ ബില്ലയില്‍ അഭിനയിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് റഹ്മാന്‍. ബില്ലയില്‍ അജിത്ത് ഉള്ളത് കൊണ്ട് താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പലരും അദ്ദേഹത്തെക്കുറിച്ച് മോശം പറയുന്നതാണ് താന്‍ അന്ന് കേട്ടിട്ടുള്ളതെന്നും റഹ്മാന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ബില്ലയില്‍ അഭിനയിക്കാന്‍ ഞാന്‍ ആദ്യം തയ്യാറായിരുന്നില്ല. കാരണം അതിലെ ഹീറോ അജിത്തായിരുന്നു. അജിത്തിനെക്കുറിച്ച് എനിക്ക് നേരത്തെ അറിയില്ലായിരുന്നു. പക്ഷെ പലരും പറഞ്ഞ് കേട്ട് അദ്ദേഹത്തെക്കുറിച്ച് എനിക്ക് വളരെ മോശം അഭിപ്രായമായിരുന്നു.

ന്യൂസിലും മറ്റും കേട്ടത് അദ്ദേഹത്തിന് ഭയങ്കര തലക്കനമാണെന്നാണ്. പക്ഷെ സിനിമയിലെ ചിലര്‍ പറഞ്ഞത് അദ്ദേഹം അങ്ങനെയുള്ള ആക്ടര്‍ അല്ലെന്നും അതെല്ലാം വെറുതെ ഉണ്ടാക്കുന്നതാണെന്നൊക്കെയാണ്.

ഒടുവില്‍ അവര്‍ എന്നെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. പക്ഷെ ഞാന്‍ കുറേ ഡിമാന്‍ഡ്‌സ് ഒക്കെ വെച്ചിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അജിത്തിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയുന്നത്. നല്ലൊരു ജെന്റില്‍മാനാണ് അദ്ദേഹം. എന്നേക്കാള്‍ നല്ല മനുഷ്യനാണ്,” റഹ്മാന്‍ പറഞ്ഞു.

ഡേവിഡ് ബില്ല, വേണു ശരവണ എന്നീ ഇരട്ട റോളുകളിലാണ് ചിത്രത്തില്‍ അജിത്ത് എത്തിയത്. അജിത്തിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ റഹ്മാനും അവതരിപ്പിച്ചത്. ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

content highlight: actor rahman about ajith

Latest Stories