കിട്ടുന്ന സമയങ്ങളില്‍ ലാലേട്ടനൊക്കൊണ്ട് പഴയ കാര്യങ്ങള്‍ പറയിപ്പിക്കുക എന്നതായിരുന്നു ലൂസിഫര്‍ സെറ്റിലുള്ള തന്റേയും മുരളി ഗോപിയുടേയും പ്രധാന ജോലിയെന്ന് പൃഥ്വിരാജ്.
ലാലേട്ടന്റെ പഴയകാല സിനിമകള്‍ക്ക് പിന്നിലുള്ള കഥകള്‍ കേള്‍ക്കാന്‍ തങ്ങള്‍ക്ക് വളരെ കൗതുകമായിരുന്നെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ഒരുപാട് ട്രാന്‍സിഷനുകള്‍ കണ്ട ആളാണ് ലാലേട്ടന്‍. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മോണിറ്റര്‍ എന്ന് പറയുന്ന ഒരു സാധനം ഇല്ല. നമ്മള്‍ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ പിന്നെ ഡബ്ബിങ് സ്റ്റുഡിയോയിലാണ് ആദ്യമായിട്ട് അഭിനയിച്ച ആള്‍ ഉള്‍പ്പെടെ ആ ഷോട്ട് കാണുന്നത്.
അന്നൊക്കെ ഒരു ഷോട്ട് ഓക്കെ ആണെന്ന് പറയുന്നത് ഡയരക്ടറല്ല, ക്യാമറാമാനാണ്. ഡയരക്ടര്‍ ഒരു ഷോട്ട് ഒക്കെ പറഞ്ഞിട്ട് ക്യാമറാമാന്‍ നോ വണ്‍ മോര്‍ എന്ന് പറഞ്ഞാല്‍ എന്തുപറ്റിയെന്ന് സംവിധായകന്‍ ചോദിക്കും. അത് ശരിയായില്ലെന്ന് ക്യാമറാമാന്‍ പറഞ്ഞാല്‍ അത് വിശ്വസിക്കുകയേ നിവൃത്തിയുള്ളു.
എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് മോണിറ്ററില്‍ അത് റീവൈന്‍ഡ് ചെയ്തു കാണാം. എന്റെ ജനറേഷന്‍ ആ മാറ്റം കണ്ടതാണ്. അതുപോലെ എത്രയോ മാറ്റങ്ങള്‍ കണ്ട ആളാണ് ലാലേട്ടന്‍. ലാലേട്ടന്റെയെടുത്തൊക്കെ എത്രയോ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥകളുണ്ട്.
എന്റെ അച്ഛനെ വെച്ച് സിനിമ എടുത്തിട്ടുള്ള ആള്‍ക്കാര്‍ ലാലേട്ടനെ നായകനായി കണ്ടിട്ടുണ്ട്. ഇന്ന് ഞാന്‍ സിനിമ ചെയ്യുമ്പോഴും ലാലേട്ടനെയാണ് നായകനായി കാണുന്നത്. അതൊക്കെ എത്ര വലിയ നേട്ടമാണ്. അതുകൊണ്ട് ലാലേട്ടനറിയാതെ ഞങ്ങള്‍ ഇങ്ങനെ ചുരണ്ടിക്കൊണ്ടിരിക്കുമായിരുന്നു, പൃഥ്വിരാജ് പറയുന്നു.
ഒരു പിക്‌നിക് പോലെയായിരുന്നു ലൂസിഫര്‍ ഷൂട്ട് ചെയ്തതെന്നും വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്‌തെന്നും അതൊക്കെ വലിയ അനുഭവങ്ങളായിരുന്നെന്നും മോഹന്‍ലാലും അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Prithwiraj Share Lucifer Movie Shooting Experiance with Mohanlal