| Tuesday, 9th March 2021, 12:54 pm

മോഹന്‍ലാലിന് പിന്നാലെ പൃഥ്വിരാജും ടെലിവിഷന്‍ ചാനല്‍ അവതാരകനാകുന്നു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനും നിര്‍മ്മാതാവും പിന്നണിഗായകനുമായി തിളങ്ങിയ പൃഥ്വിരാജ് പുതിയ ഒരു മേഖലയിലേക്ക് കൂടി ചുവടുവെക്കുകയാണ്. നടന്‍ ടെലിവിഷന്‍ ചാനല്‍ അവതാരകനായെത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ന്യൂസ് 18നാണ് പൃഥ്വിരാജിന്റെ മിനി സ്‌ക്രീന്‍ പ്രവേശനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂര്യ ടിവിയിലാണ് പൃഥ്വിരാജ് അവതാരകനായെത്തുന്നുവെന്നാണ് സൂചനകളെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതം, ജനഗണമന, കോള്‍ഡ് കേസ്, കുരുതി തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഇറങ്ങാനുള്ളത്. അയ്യപ്പനും കോശിയുമാണ് നടന്റെ അവസാനമായി റിലീസായ ചിത്രം.

മലയാള സിനിമാതാരങ്ങളില്‍ പലരും മിനിസ്‌ക്രീനിലും അവതാരകരായി തിളങ്ങിയവരാണ്. സുരേഷ് ഗോപിയും മോഹന്‍ലാലും മുകേഷുമാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരനിലാണ് സുരേഷ് ഗോപി അവതാരകനായെത്തിയത്. ബിഗ് ബോസിലൂടെയായിരുന്നു മോഹന്‍ലാലിന്റെ മിനി സ്‌ക്രീന്‍ പ്രവേശനം.

കോടീശ്വരന്‍, സൂപ്പര്‍ ടാലന്റ്, ഡീല്‍ ഓര്‍ നോ ഡീല്‍, ബഡായി ബംഗ്ലാവ്, ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്നീ പരിപാടികളുടെ അവതാരകനായിരുന്നു മുകേഷ്. സിനിമയിലെ പോലെ തന്നെ ചാനലിലെ ഇവരുടെ പരിപാടികള്‍ക്കും ആരാധകരേറെയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Prithviraj Sukumaran will become Television anchor reports say

We use cookies to give you the best possible experience. Learn more