Entertainment news
പൃഥ്വിയും ഉണ്ണിമുകുന്ദനും മംമ്തയും; അന്ധാദുന്റെ മലയാളം റീമേക്ക് 'ഭ്രമം' ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 27, 12:47 pm
Wednesday, 27th January 2021, 6:17 pm

കൊച്ചി: ബോളിവുഡില്‍ ഏറെ ഹിറ്റായ അന്ധാദുന്റെ മലയാളം റീമേക്ക് ആയ് ‘ഭ്രമം’ കൊച്ചിയില്‍ ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എ.പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.

ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജേക്‌സ് ബിജോയ്, കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസൈനര്‍-അക്ഷയ പ്രേമനാഥ്,അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി,

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷൈന്‍,പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്‌സണ്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Prithviraj Sukumaran, UnniMukundan, mamtha new movie Bhramam Switch On