കൊച്ചി: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ഥിക്കാമന്നും പൃഥ്വിരാജ് പറഞ്ഞു.
‘125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.
നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.
ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ വിഷയത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Actor Prithviraj Sukumaran responds to the Mullaperiyar issue