കൊച്ചി: 2021 ലെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിലൂടെ ജോലിയിലേക്ക് മടങ്ങുകയാണെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനായിട്ടാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്.
ബോളിവുഡില്‍ വന്‍ വിജയമായ ‘അന്ധാധുന്നി’ന്റെ മലയാളം റീമേക്കായി ഒരുങ്ങുന്ന ചിത്രമാണ് ഭ്രമം. 2021 ലോക്ഡൗണിന് ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങിയെത്തുന്നെന്നും ഭ്രമത്തിന്റെ അവസാന ഭാഗം ചിത്രീകരിക്കാന്‍ പോകുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പൃഥ്വിരാജ് അറിയിച്ചത്.
ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം എ.പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍.
ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷൈന്‍,പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Actor Prithviraj Sukumaran new post lockdown! Off to shoot the tale end scene of Bhramam!