| Wednesday, 24th February 2021, 8:39 pm

മമ്മൂട്ടിയ്‌ക്കൊപ്പമിരിക്കുന്ന സുകുമാരന്റേയും തന്റേയും ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; അല്ലി മമ്മൂട്ടിയുടെ കൂടെയിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയയുടെ കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മമ്മൂട്ടിയ്‌ക്കൊപ്പം പിതാവ് സുകുമാരനും താനുമിരിക്കുന്ന ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പിതാവ് സുകുമാരനൊപ്പം ലൊക്കേഷനിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം താനിരിക്കുന്ന ചിത്രവുമാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റും നല്‍കിയിട്ടുണ്ട്. തങ്ങളുടെ മകള്‍ അല്ലി മമ്മൂട്ടിയ്‌ക്കൊപ്പമിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് സുപ്രിയയുടെ കമന്റ്.

മമ്മൂട്ടി-സുകുമാരന്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനിയനായി പൃഥ്വിരാജ് അഭിനയിച്ചിരുന്നു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ ഹിറ്റായതിന് പിന്നാലെ മമ്മൂട്ടിയെ വെച്ചും പൃഥ്വി സിനിമയെടുക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.

നടിമാരായ നസ്രിയ നസീം, ജ്യോതിര്‍മയി എന്നിവര്‍ ക്ലാപ്പ് ബോര്‍ഡ് അടിച്ചാണ് സിനിമയ്ക്ക് തുടക്കമായത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor Prithviraj Sukumaran Mammootty Sukumaran Supriya Prithviraj

We use cookies to give you the best possible experience. Learn more