ഒരു ടെന്‍ഷനും തയ്യാറെടുപ്പുമില്ലാതെ താന്‍ ഷൂട്ടിങ്ങിന് പോകുന്ന സിനിമയായിരിക്കും ബറോസ് എന്ന് നടന്‍ പൃഥ്വിരാജ്. എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍ എന്നായിരുന്നു പൃഥ്വിരാജ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഒട്ടും ടെന്‍ഷനില്ലാതെ അഭിനയിക്കുന്ന സിനിമയായിരിക്കും ബറോസെന്നും പൃഥ്വി പറയുന്നു.
‘ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നു. ജിജോ സാര്‍ എഴുതുന്നു. സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു. പിന്നെ ഞാനെന്തിന് ടെന്‍ഷനടിക്കണം. ഒരു ടെന്‍ഷനും തയ്യാറെടുപ്പുമില്ലാതെ ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന സിനിമയായിരിക്കും ബറോസ്. എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍. അങ്ങനെ ഒരു സ്വാതന്ത്ര്യം അഭിനേതാക്കള്‍ക്ക് വല്ലപ്പോഴുമൊരിക്കലാണ് കിട്ടുന്നത്. അതാണ് ബറോസിലഭിനയിക്കുമ്പോഴുള്ള എന്റെ ത്രില്ലും,’ പൃഥ്വിരാജ് പറയുന്നു.
ബറോസില്‍ അഭിനയിക്കുന്നതിനേക്കാള്‍ പത്തിരട്ടി ആവേശം ഈ സിനിമ കാണാന്‍ തനിക്കുണ്ടെന്നും ചിത്രീകരിക്കാന്‍ ഒട്ടും എളുപ്പമുള്ള സിനിമയല്ല ബറോസ് എന്നും പൃഥ്വിരാജ് പറഞ്ഞു. ലാലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനിതിലുണ്ടാകുമെന്ന് ഉറപ്പുകൊടുത്തതാണെന്നും പിന്നീട് ഡേറ്റുകള്‍ കുറേ മാറിയെന്നും പൃഥ്വി പറയുന്നു.
സിനിമ പെട്ടെന്ന് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ലാലേട്ടന്‍ എന്നെ വീണ്ടും വിളിച്ചു. അപ്പോഴും ഞാന്‍ ഈ സിനിമയിലുണ്ടാകുമെന്ന വാക്ക് ആവര്‍ത്തിച്ചു. എനിക്ക് വേണ്ടി, എന്നെ ഈ സിനിമയിലുള്‍പ്പെടുത്താന്‍ വേണ്ടി ലാലേട്ടനും കുറേ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്’, പൃഥ്വിരാജ് പറയുന്നു.
ഒരുപാട് പ്രതിസന്ധികളെ അതീജീവിച്ചായിരുന്നു മോഹന്‍ലാല്‍ തന്റെ സ്വപ്‌നസിനിമയായ ബറോസിന് തുടക്കം കുറിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ച ചിത്രം കൊവിഡിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രണ്ടാമതും ഷൂട്ടിങ് പുനരാംരംഭിച്ചതെങ്കിലും കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും വീണ്ടും തടസ്സമായി.
വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ബറോസില്‍ മോഹന്‍ലാലിനും വിദേശതാരങ്ങള്‍ക്കുമൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജും അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Prithviraj Sukumaran about Barroz Movie and Mohanlal