Malayalam Cinema
രണത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നോ ?; പൃഥ്വിയുടെ പുതിയ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 07, 01:37 pm
Monday, 7th December 2020, 7:07 pm

കൊച്ചി: പൃഥ്വിരാജ്, റഹ്മാന്‍, എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു രണം. 2018 ല്‍ ഇറങ്ങിയ ഈ ചിത്രം തിയേറ്ററില്‍ വിജയമായില്ലെങ്കിലും ചിത്രത്തിന്റെ ട്രീറ്റ്‌മെന്റും , ഗാനങ്ങളും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു.

ആദി എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിയെത്തിയിരുന്നത്. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകരില്‍ പുതിയ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്.

രണത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. രണത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ടെര്‍മിനേറ്റര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നത് കൂടിയാണ് ചിത്രം.

സംവിധായകന്‍ നിര്‍മല്‍ സഹദേവിനെ പൃഥ്വി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഞാന്‍ തിരിച്ചു വരും’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പൃഥ്വി കുറിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്.

അതേസമയം പൃഥ്വിരാജിന്റെ നിര്‍മാണത്തില്‍ നിര്‍മലിന്റെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. കുമാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Prithviraj New Instagram post, is it for Ranam Movie sequel ?