|

ക്ലാസ് എന്നും നിലനില്‍ക്കും; ദൃശ്യം 2 വിന്റെ ആദ്യ റിവ്യു പങ്കുവെച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. 19ാം തിയ്യതി അര്‍ധരാത്രി മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാനാവും.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ആദ്യ റിവ്യു പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

വളരെക്കാലമായി സിനിമയെ കുറിച്ച് എന്തെങ്കിലും പറയാന്‍ കാത്തിരിക്കുകയായിരുന്നു. ലോക പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം അകലെയാണ്. ഇനി കുഴപ്പമില്ല എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ ചിത്രത്തിനെ കുറിച്ചും ചിത്രം കണ്ടിറങ്ങിയ ശേഷം മോഹന്‍ലാലിനെ കണ്ടതും പൃഥ്വി എഴുതിയിട്ടുണ്ട്.

ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ഇത്. പടം കണ്ട് ഞാന്‍ ആദ്യമായി വിളിച്ച വ്യക്തിയാണ് അദ്ദേഹം. എനിക്ക് വളരെ സന്തോഷമുണ്ട് സഹോദരാ. ക്ലാസ് എന്നത് സ്ഥിരമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ജോര്‍ജുകുട്ടി എന്നും പൃഥ്വി പറയുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.

മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actor Prithviraj First Review About Drishyam 2 Movie in Prime Video