|

'ഇത് പോരെ അളിയാ'; ഓപ്പറേഷന്‍ ജാവയെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പ്രതികരണം പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവയെ അഭിനന്ദിച്ച് നടന്‍ പൃഥ്വിരാജ്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഓപ്പറേഷന്‍ ജാവ ഏറെ ഇഷ്ടപെട്ടുവെന്നും ഇനിയും തരുണ്‍ മൂര്‍ത്തിയില്‍ നിന്നും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞത്.

‘ഇത് പോരെ അളിയാ’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി തന്നെയാണ് സന്ദേശം ഫേസ്ബുക്കില്‍
പങ്കുവെച്ചത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.

ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS : Actor Prithviraj congratulates Operation Java

Latest Stories

Video Stories