കൊച്ചി: റിലീസിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം നേടിയത് വിശ്വസിക്കാനാവാത്ത നേട്ടമാണെന്ന് നടന്‍ പൃഥ്വിരാജ്.
റിപ്പോര്‍ട്ടര്‍ ടി.വിയില്‍ തന്റെ പുതിയ സിനിമയായ ബ്രദേര്‍സ് ഡെയുടെ പ്രമേഷന്‍ അഭിമുഖത്തിനിടെയായിരുന്നു പൃഥ്വിയുടെ പ്രസ്താവന. മരക്കാര്‍ റിലീസിന് മുമ്പ് നേടിയ ബിസിനസ് വിശ്വിസിക്കാനാവാത്തത് ആണ്. തുക ഞാന്‍ പറയുന്നില്ല. കാരണം നിര്‍മ്മാതാവ് ഞാന്‍ അല്ല. പക്ഷേ എനിക്ക് അറിയാം നിര്‍മ്മാതാവ് എന്റെ സുഹൃത്താണ്. ലാലേട്ടനുമായി സംസാരിക്കാറുണ്ട്. എന്നും പൃഥ്വിരാജ് പറഞ്ഞു.
അധികം ഒന്നും പുറകിലേക്ക് പോകേണ്ട രണ്ട് വര്‍ഷം മുമ്പ് ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞേനെയെന്നും ഇത്തരം നേട്ടങ്ങള്‍ ഉണ്ടാവണമെന്നും മമ്മൂട്ടിയുടെ മാമാങ്കവും ഇത്തരത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ പുതിയ ബിസിനസുകള്‍ വഴി തെളിയിച്ചിരുന്നു. ബ്രദേഴ്‌സ് ഡെയാണ് പ്ൃഥ്വിയുടെ പുതിയ സിനിമ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി സ്വന്തം കഴിവുകൊണ്ട് അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബ്രദേഴ്സ് ഡേയ്ക്കുണ്ട്.
പൃഥ്വിരാജിന് പുറമേ വിജയരാഘവന്‍ , പ്രയാഗ , ഐശ്വര്യ ലക്ഷ്മി, മഡോണ, മിയ, തമിഴ് നടന്‍ പ്രസന്ന തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.