പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനമാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചും നല്ല ഭാവി നേര്‍ന്നുമുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നാണ് പൃഥ്വിരാജ് കുറിച്ചത്. എല്ലായ്‌പ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നും അച്ഛനും അമ്മയ്ക്കും നല്‍കാവുന്ന വലിയ സന്തോഷവും അതുതന്നെയായിക്കുമെന്നും പൃഥ്വിരാജ് കുറിച്ചു.
ജന്മദിനാശംസകള്‍ കുഞ്ഞേ! നീയെന്ന കുഞ്ഞ് വ്യക്തിയില്‍ മമ്മയും ദാദയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എല്ലായ്‌പ്പോഴും ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്‌പ്പോഴും വലിയ സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു’ പൃഥ്വിരാജ് കുറിച്ചു.
മകളുടെ ജിവിത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ പൃഥ്വിരാജും സുപ്രിയയും മറക്കാറില്ല. അലംകൃത ആദ്യമായി സ്‌കൂളില്‍ പോയ ദിവസവും അലംകൃതയുടെ ചില എഴുത്തുകളും വരകളും എല്ലാം സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കാറുണ്ട്.
അലംകൃതയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും താത്പര്യമാണ്. അലംകൃത ജനിച്ച് ഏറെ നാള്‍ കഴിഞ്ഞിട്ടും മകളുടെ മുഖം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ പൃഥ്വിരാജും സുപ്രിയയും തയ്യാറായിരുന്നില്ല.
കുറച്ചുനാള്‍ മുന്‍പ് മാത്രമാണ് അലംകൃതയുടെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയിലൂടെ പങ്കുവെച്ചത്. ഈ പ്രായത്തില്‍ മകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലെ ദൃശ്യത അനിവാര്യമായി തോന്നിയിട്ടില്ലെന്നും അതുകൊണ്ടാണ് മകളുടെ ചിത്രങ്ങള്‍ കൂടുതലായി പങ്കുവെക്കാത്തതെന്നും സുപ്രിയ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മകളുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ കണക്കാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
”എല്ലാ മാതാപിതാക്കളും അവരവരുടെ ഇഷ്ടത്തിനാണ് മക്കളെ വളര്‍ത്തുന്നത്. എനിക്ക് തോന്നുന്നില്ല അലംകൃതക്ക് ഈയൊരു പ്രായത്തില്‍ ഒരു സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ആവശ്യമുണ്ടെന്ന്. അടുത്ത മാസം ഏഴ് വയസ്സ് മാത്രമാണ് അവള്‍ക്ക് പ്രായമാവുന്നത്. അവളുടെ ഫോട്ടോകള്‍ എല്ലായിടത്തും പോസ്റ്റ് ചെയ്യേണ്ടതില്ല. മകളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് രക്ഷിതാവ് എന്ന നിലയില്‍ എന്റെ കടമ,” ഇതായിരുന്നു സുപ്രിയയുടെ വാക്കുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Prithviraj Birthday wish to Alankrita