| Friday, 1st April 2022, 12:23 pm

ലൂസിഫറിലെ ഐറ്റം ഡാന്‍സിലൂടെ ഞാന്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചുവെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവാദമായ ഒരു ഭാഗമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ കാണിക്കുന്ന ഐറ്റം ഡാന്‍സ്. സ്ത്രീവിരുദ്ധതയാണ് ആ ഐറ്റം ഡാന്‍സിലൂടെ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത് എന്ന വിമര്‍ശനമായിരുന്നു അന്ന് ഉയര്‍ന്നത്.

ഇപ്പോള്‍ ആ വിഷയത്തില്‍ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കവേയാണ് ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൃഥ്വി നിലപാട് വ്യക്തമാക്കിയത്.

തന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് കണ്ട് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ അത് ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടല്ല മറിച്ച് തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

‘ എന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് കണ്ട് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ അത് ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടല്ല. എന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണ്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് ഞാന്‍ പറയുകയും എന്നാല്‍ എന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് ഉള്ളത് സ്ത്രീ വിരുദ്ധതയാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുകയും ചെയ്തതുകൊണ്ടായിരിക്കാം അവര്‍ നെറ്റിചുളിച്ചത്.

ഞാന്‍ ഇത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും പറയാം. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല.

എന്നെ സംബന്ധിച്ച് സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെണ്‍കുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ്‌സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍.

ഒരു പെണ്‍കുട്ടി ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഡാന്‍സ് കളിക്കുന്നത് ഷൂട്ട് ചെയ്യുന്നത് ഒബ്ജക്ടിഫിക്കേഷനാണ്. സല്‍മാന്‍ ഖാന്‍ ഷര്‍ട്ടൂരി ഡാന്‍സ് കളിക്കുന്നത് ഷൂട്ട് ചെയ്യുന്നതും ഒബ്ജക്ടിഫിക്കേഷനാണ്. വളരെ ഭംഗിയുള്ള ഒരു മരം നമ്മള്‍ സണ്‍സെറ്റ് സമയത്ത് ബാക്ക് ലൈറ്റില്‍ ഷൂട്ട് ചെയ്യുന്നത് ഒബ്ജക്ടിഫിക്കേഷന്‍ ഓഫ് ദാറ്റ് ട്രീ. ആര്‍ട്ട് ഇറ്റ്‌സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍.

യെസ് ഐ ഹാഫ് ഒബ്ജക്ടിഫൈഡ് ഫെമിനൈന്‍ ബ്യൂട്ടി ഇന്‍ ദി ലാസറ്റ് സോങ് ഓഫ് ലൂസിഫര്‍. അതില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചുവെന്ന് ഞാന്‍ സമ്മതിക്കില്ല, അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj About The Item dance on Lucifer

We use cookies to give you the best possible experience. Learn more