തന്റെ സിനിമകളൊന്നും ഇതുവരെ മകള്‍ അലംകൃത കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ സിനിമയിലാണെന്നും കുറച്ച് ആളുകള്‍ക്ക് തന്നെ അറിയാമെന്ന് മാത്രമെ മകള്‍ക്ക് അറിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകളുടെ പേരില്‍ ഒരു പബ്ലിക് അക്കൗണ്ട് ഉണ്ടാക്കിയിട്ട് അവള്‍ എന്തോ സ്‌പെഷലാണെന്ന ധാരണ ചെറുപ്പത്തില്‍ ഉണ്ടാവാന്‍ പാടില്ലായെന്ന് നിര്‍ബന്ധം തനിക്കും സുപ്രിയക്കും ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
മകളെ അധിക സമയം സ്‌ക്രീനിന് മുന്നില്‍ ഇരുത്തില്ലെന്നും ആഴ്ചയില്‍ ഒരു കാര്‍ട്ടൂണ്‍ സിനിമ മാത്രമെ മകള്‍ക്ക് കാണിച്ചു കൊടുക്കാറുള്ളൂവെന്നും പൃഥ്വിരാജ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത്.
”ഡാഡാനെ ടി.വിയില്‍ കണ്ടുവെന്ന് ഫ്രണ്ട് പറഞ്ഞു എന്ന് കളിക്കാന്‍ പോയി മോള്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പറയും. എന്റെ ഒരു സിനിമയും എന്റെ മോള് കണ്ടിട്ടില്ല. ഞാന്‍ ഒരു നടനാണെന്ന് എന്റെ മകള്‍ക്ക് അറിയാം. ഏഴ് വയസ് കഴിഞ്ഞു. അതുകൊണ്ട് അവര്‍ക്ക് അതൊക്കെ മനസിലാക്കാന്‍ കഴിയും.
ഞാന്‍ സിനിമയിലാണെന്നും കുറച്ച് ആളുകള്‍ക്ക് എന്നെ അറിയാമെന്നൊക്കെ മകള്‍ക്ക് അറിയാം. ഞാന്‍ എന്തോ കുറച്ച് ഫേമസ് ആയിട്ടുള്ള ആളാണെന്നത് എന്റെ മകള്‍ക്ക് മനസിലായിട്ടുണ്ട്.
എന്റെ മകളുടെ പേരില്‍ ഒരു പബ്ലിക് അക്കൗണ്ട് ഉണ്ടാക്കിയിട്ട് അവള്‍ എന്തോ സ്‌പെഷ്യലാണെന്ന ധാരണ ഇത്ര ചെറുപ്പത്തില്‍ ഉണ്ടാവാന്‍ പാടില്ലായെന്ന് എനിക്കും സുപ്രിയക്കും നിര്‍ബന്ധമുണ്ട്. അതല്ലാതെ വേറെ നിയന്ത്രണങ്ങളൊന്നും ഞാന്‍ വെച്ചിട്ടില്ല.
ഇപ്പോഴത്തെ കുട്ടികള്‍ വല്ലാതെ ഫേസ് ചെയ്യുന്ന ഇഷ്യൂവാണ് സ്‌ക്രീന്‍ ടൈം. എല്ലാ കാര്യങ്ങളും സ്‌ക്രീനിലാണ് ഉള്ളത്. കൊറോണ വന്നപ്പോള്‍ സ്‌കൂള്‍ ടൈമും സ്‌ക്രീനില്‍ ആയല്ലോ. അതുകൊണ്ട് സ്‌ക്രീന്‍ ടൈം കുറക്കുകയെന്ന നിര്‍ബന്ധം ഞങ്ങളുടെ വീട്ടിലുണ്ട്.
കാര്‍ട്ടൂണ്‍ സിനിമകള്‍ ഒക്കെ ആഴ്ചയില്‍ ഒരു തവണയെ അവളെ കാണിക്കുകയുള്ളൂ. അതല്ലാതെ സ്‌ക്രീനിന്റെ മുമ്പിലിരിക്കാന്‍ ഞാനും സുപ്രിയയും സമ്മതിക്കാറില്ല,”പൃഥ്വിരാജ് പറഞ്ഞു.
content highlight: actor prithviraj about his daughter