കടുവയിലെ കഥാപാത്രം ചെയ്യാനായി നടന് വിവേക് ഒബ്രോയിയുടെ പേര് സജസ്റ്റ് ചെയ്തത് താനാണെന്ന് നടന് പൃഥ്വിരാജ്. കാസ്റ്റിങ് ആലോചന നടക്കുമ്പോള്‍ ആ ക്യാരക്ടറിലേക്ക് വിവേകിന്റെ പേര് താന്‍ സജസ്റ്റ് ചെയ്തപ്പോള്‍ പുള്ളിക്കാരന് വന്നാല്‍ ഉഗ്രനായിരിക്കുമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കടുവ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനാണ് വിവേകിന്റെ പേര് ആദ്യം സജസ്റ്റ് ചെയ്തത്. വിവേകിന്റെ പേര് പറഞ്ഞ ഉടനെ എല്ലാവരും ഉടന്‍ തന്നെ അയ്യോ മൂപ്പര് വന്നാല്‍ ഉഗ്രനായിരിക്കും എന്ന് പറഞ്ഞു.
പിന്നെ മൂപ്പരെ ഞാന്‍ കൊണ്ടുവരുമല്ലോ, അങ്ങനെയാണ് ഞാന്‍ വിളിക്കുന്നത്. നമ്മള് ഇത് ചെയ്യുകയല്ലേ എന്ന് ചോദിച്ചു. ഞങ്ങള്‍ ലൂസിഫര്‍ മുതല്‍ വലിയ സുഹൃത്തുക്കളാണ്. അങ്ങനെ ഒരു സൗഹൃദം എപ്പോഴും സംഭവിക്കാറില്ല.
ഒരു സിനിമ ചെയ്തിട്ട് ഒരു റിലേഷന്‍ഷിപ്പ് തുടങ്ങി ആ റിലേഷന്‍ സിനിമയ്ക്ക് വെളിയിലും കൊണ്ടുനടക്കുക എന്ന് പറയുന്നത് എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമല്ല. എന്നാല്‍ എന്റേയും വിവേകിന്റേയും കാര്യം അങ്ങനെയായിരുന്നില്ല. സിനിമയ്ക്ക് അപ്പുത്തേക്ക് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. വീട്ടുകാര്‍ തമ്മിലും പരസ്പരം ആ ബന്ധമുണ്ട്.
അങ്ങനെ ഞാന്‍ വിവേകിനെ വിളിച്ചിട്ട് വേറെ ചോദ്യമൊന്നും വേണ്ട ഇത്രാം തിയതി വരണമെന്ന് പറഞ്ഞു. നിങ്ങള്‍ കാണുന്ന പോലെയല്ല യഥാര്‍ത്ഥത്തില്‍, വിവേകിന് സിനിമയ്ക്ക് വെളിയില്‍ ഒരുപാട് തിരക്കുകളുള്ള ആളാണ്. അത് എനിക്ക് പേഴ്സണലി അറിയാം. എന്നിട്ടും എനിക്ക് വേണ്ടി വിവേക് ആ കാര്യങ്ങളൊക്കെ സ്റ്റോപ്പ് ചെയ്ത് ഷെഡ്യൂളൊക്കെ മാറ്റി സമയം കണ്ടെത്തി വന്നു.
അത് അത്രയും വലിയ എഫേര്ട്ടാണെന്ന് മറ്റാരേക്കാളും എനിക്കറിയാം. അതിന് വലിയ നന്ദി എനിക്കദ്ദേഹത്തോട് ഉണ്ട്. കടുവയിലെ ജോസഫ് ചാണ്ടി എന്ന കഥാപാത്രം വിവേക് ഒബ്രോയ് എന്ന നടന് ചെയ്തത് ഈ സിനിമയ്ക്ക് 100 ശതമാനം ഗുണം ചെയ്തിട്ടുണ്ട്.
വിവേകിനെ ഡയരക്ട് ചെയ്ത ഡയരക്ടര്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ള ഒരു കാര്യം ഒരു നടനെന്ന നിലയില്‍ ഇന്നും വിവേകിനെ പൂര്‍ണരൂപത്തില്‍ പലരും എക്സ്പ്ലോര്‍ ചെയ്തിട്ടില്ല എന്നാണ്, പൃഥ്വിരാജ് പറഞ്ഞു.
ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ മാസ് എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് കടുവ. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Content Highlight: Actor Prithviraj about his call on Vivek Oberoi kaduva movie