| Wednesday, 15th March 2023, 9:56 pm

ലൂസിഫര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ വെഹിക്കിളാണ്, മൂന്ന് മണിക്കൂറോളമുള്ള സിനിമയില്‍ നാല്പ്പത് മിനിറ്റ് മാത്രമെ ലാലേട്ടന്റെ കഥാപാത്രമുള്ളു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളെയല്ല തനിക്ക് വേണ്ടതെന്ന് നടന്‍ പൃഥ്വിരാജ്. ഒരു കഥാപാത്രം സിനിമയില്‍ എത്രനേരമുണ്ടെന്നതിന് അപ്പുറത്തേക്ക് കഥാപാത്രം ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന നായകനോട് പ്രേക്ഷകര്‍ക്കു പോലും താല്‍പര്യമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളല്ല എനിക്ക് വേണ്ടത്. ഞാന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയായ ലൂസിഫര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ വെഹിക്കിളാണ്. മൂന്ന് മണിക്കൂറോളമുള്ള സിനിമയില്‍ നാല്പ്പത് മിനിറ്റ് മാത്രമെ ലാലേട്ടന്റെ കഥാപാത്രമുള്ളു.

ഒരു കഥാപാത്രം സിനിമയില്‍ എത്രനേരമുണ്ടെന്നതിന് അപ്പുറത്തേക്ക് കഥാപാത്രത്തിന്റെ വെയ്‌റ്റേജ് നമുക്ക് ഫീല്‍ ചെയ്യുകയാണ് വേണ്ടത്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അത് ഇപ്പോള്‍ മാത്രമല്ല. എന്റെ കരിയറിന്റെ തുടക്കത്തിലെ തലപ്പാവ്, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമ ചെയ്യുമ്പോഴെല്ലാം എന്നോട് ആളുകള്‍ ചോദിച്ചത് ഈ ചോദ്യമാണ്.

അതൊന്നും ഞാന്‍ ആര്‍ക്കു വേണ്ടിയും ചെയ്യുന്നതല്ല. വലിയ സംവിധായകരുടെ സിനിമ ആയതുകൊണ്ടല്ല ഞാന്‍ അതെല്ലാം ചെയ്തത്. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. അതുകൊണ്ട് മാത്രമാണ്.

സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ട് കഥാപാത്രത്തെ അത്രമാത്രം ഇഷ്ടപ്പെട്ടത് കൊണ്ടു മാത്രമാണ് ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത്. തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന നായകന്‍ എന്നതിനോട് പ്രേക്ഷകര്‍ക്കു പോലും താല്‍പര്യമില്ല,” പൃഥ്വിരാജ് പറഞ്ഞു.

content highlight: actor prithviraj about films

We use cookies to give you the best possible experience. Learn more