നോട്ട് നിരോധന സമയത്തെ ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ നടനായ പ്രേം കുമാര്‍. ഹണി ബീ 2 എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുന്ന സമയത്തെ ഒരു അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
‘ലാലേട്ടനും ശ്രീനിയേട്ടനും അടക്കം വലിയൊരു താര നിര സെറ്റിലുണ്ട്. അദ്ദേഹത്തിന്റെ കാക്കനാട്ടുള്ള വീട്ടിലായിരുന്നു ഒരു ദിവസം ലൊക്കേഷന്‍. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം രാത്രിയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. പിന്നെ നോട്ട് നിരോധനത്തിന്റെ ടെന്‍ഷനിലായി എല്ലാവരും.
പിറ്റേന്ന് സെറ്റില്‍ ഷൂട്ടിങ് തുടങ്ങിയപ്പോഴും ഭൂരിഭാഗംപേരും നോട്ട് നിരോധനത്തിന്റെ ആശങ്ക പങ്കുവെക്കുകയാണ്. ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് സെറ്റിലെ സോഫയില്‍ കിടന്ന് ലാലേട്ടന്‍ കൂര്‍ക്കം വലിച്ച് ഉറങ്ങി. ഇത് ശ്രീനിയേട്ടന്‍ കണ്ടു. ശ്രീനിയേട്ടന്റെ തൊട്ടടുത്ത് ഞാനുമുണ്ട്.
അദ്ദേഹം ഒരു നിമിഷം എല്ലാവരേയും നോക്കി. എന്നിട്ട് ഉറങ്ങുന്ന ലാലേട്ടനെ ഒന്ന് തൊഴുതു. ശേഷം പറഞ്ഞത് ഇങ്ങനെയാണ്. ‘ലാലിനെപ്പോലെ ഇത്രയും നല്ലൊരു മനുഷ്യനെയാണല്ലേ ഞാന്‍ തെറ്റിദ്ധരിച്ചത്. ഈ മനുഷ്യന്റെ കയ്യില്‍ അഞ്ചിന്റെ പൈസയുടെ കള്ളപ്പണമില്ല. നാടുമുഴുവന്‍ ആളുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ നെട്ടോട്ടമാണ്. ഈയൊരു സമയത്ത് ഇവിടെ ഇങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങാന്‍ പറ്റണമെങ്കില്‍ ഇദ്ദേഹത്തിന്റെ കൈയില്‍ നയാ പൈസയുടെ കള്ളപ്പണം കാണില്ല’, ഇത് കേട്ടതോടെ എല്ലാവരും ചിരിയാണ്, പ്രേംകുമാര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Premkumar Share Funny Experiance With Lal And Sreenivasan