ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ച് നിര്‍ദേശങ്ങളുമായി നടന്‍ പ്രകാശ് രാജ്. കര്‍ഷകപ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. അതിനുശേഷം കര്‍ഷകര്‍ക്കൊപ്പം ഇരിക്കണമെന്നും അവരെ കേള്‍ക്കണമെന്നും അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അങ്ങനെ കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെന്നുമാണ് അവസാന നിര്‍ദേശങ്ങള്‍.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുക. കര്‍ഷകരോടൊപ്പം ഇരിക്കൂ. അവരെ കേള്‍ക്കൂ. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വിലയിരുത്തൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
ട്വീറ്റിന് പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെങ്കില്‍ അംബാനിയുടെയും അദാനിയുടെയും വിശ്വാസം തകര്‍ക്കേണ്ടി വരുമല്ലോ, പ്രധാനമന്ത്രിക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ എന്നാണ് ചിലരുടെ പ്രതികരണം.
Dear PRIME MINISTER @narendramodi ji .. REPEAL the forced #FarmerBill2020 ..SIT with our farmers.. HEAR them out .ASSES ground realities.. WIN their TRUST. 🙏🏻🙏🏻🙏🏻 #JustAsking #FarmersProstests #FarmLaws #WeUnitedForFarmers
— Prakash Raj (@prakashraaj) December 14, 2020
അംബാനിക്കും അദാനിക്കും പിന്തുണ പ്രഖ്യാപിച്ച മോദിക്ക് കര്‍ഷകരെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലല്ലോ എന്നും കമന്റുകളുണ്ട്.
അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കര്‍ഷകരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുതലെടുപ്പ് നടത്താനൊരുങ്ങുകയാണ് ബി.ജെ.പിയും കേന്ദ്ര നേതൃത്വവും.