ക്ഷമിക്കണം, രാജ്യം കത്തുമ്പോള്‍ സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ വയ്യ: പ്രകാശ് രാജ്
ബെംഗളൂരു: രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടന്‍ പ്രകാശ് രാജ്. കൊലയാളിയുടെ പ്രസംഗങ്ങളെ അഭിനന്ദിക്കാനാവില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അണ്‍ഹാപ്പി ഇന്‍ഡിപെന്റന്‍സ് ഡേ എന്ന ഹാഷ്ടാഗോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
‘രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍, എനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ വയ്യ.
ഞാന്‍ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമല്ല. തെമ്മാടികളുടെ ഘോഷയാത്ര എന്റെ വീടിന്റെ മുറ്റം കടക്കില്ല. മൂടല്‍മഞ്ഞ് നിറഞ്ഞ മനസുകള്‍ക്ക് മുകളിലൂടെ പറക്കുന്ന കൊടികളുണ്ടാകില്ല.
ഭക്തിയല്ല ഉണ്ടാകേണ്ടത്. എന്നില്‍ ഈ ആവേശം ഇല്ലാത്തതില്‍ ക്ഷമിക്കണം. കൊലയാളിയുടെ പ്രസംഗങ്ങള്‍ അഭിനന്ദിക്കാനാവില്ല. ക്ഷമിക്കണം.
ഞാന്‍ മരിച്ചിട്ടില്ല. നിങ്ങളുടെ ആഘോഷത്തില്‍ ഞാനില്ല,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനമാണ് നാളെ.
ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകേണ്ട മനോഭാവമാണ് രാജ്യത്ത് വളര്‍ന്നുവരേണ്ടതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
ഇന്ത്യന്‍ പൗരനാണെന്നത് ഓരോ ഭാരതീയന്റെയും സ്വത്വമാണെന്നും രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Content Highlight: Actor Prakash Raj says can’t celebrate Independence Day when the country is burning