| Sunday, 5th February 2023, 8:49 pm

പത്താന്‍ 700 കോടി കടന്നു, മോദിയുടെ സിനിമ പോലും 30 കോടി കടന്നിട്ടില്ല: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താന്‍ ബാന്‍ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും ചിത്രം 700 കോടി കടന്നുവെന്ന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച പി.എം നരേന്ദ്ര മോദി എന്ന സിനിമ മുപ്പത് കോടിയെ നേടിയിട്ടുള്ളുവെന്നും പ്രകാശ് രാജ് പറഞ്ഞു.

കശ്മീര്‍ ഫയല്‍സ് ഒരു നോണ്‍സെന്‍സ് സിനിമയാണെന്നും പ്രൊപ്പഗാണ്ട സിനിമയാണെന്ന് പറഞ്ഞ് ഇന്റര്‍നാഷണല്‍ ജൂറി വരെ ചിത്രത്തെ തള്ളി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സെക്‌സി ദുര്‍ഗപോലുള്ള സിനിമകളാണ് ഇവിടെ സെന്‍സര്‍ ചെയ്യുന്നതെന്നും അതിന് പകരം കശ്മീര്‍ ഫയല്‍സാണ് സെന്‍സര്‍ ചെയ്യേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനായ വി.വിജു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

”കണ്ണില്‍കണ്ട 300 കോടി ബജറ്റ് സിനിമകളുടെ ഭാരം ജനം എന്തിന് സഹിക്കണം. സിനിമാക്കാര്‍ക്ക് നിലനില്‍ക്കാനാണെങ്കില്‍ അവര്‍ നല്ല സിനിമയുണ്ടാക്കട്ടെ. പത്താന്‍ 700 കോടി കടന്നു. ചില വിഢികള്‍ പത്താന്‍ ബാന്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ സിനിമ പോലും 30 കോടി കടന്നിട്ടില്ല.

അവര്‍ക്ക് വിലപേശാനെ അറിയൂ, വാങ്ങാന്‍ അറിയില്ല. കശ്മീര്‍ ഫയല്‍സ് ഒരു പൊട്ട സിനിമയാണ്. ചിത്രം ആരാണ് പ്രൊഡ്യൂസ് ചെയ്തതെന്ന് നമുക്ക് അറിയാം. ഇന്‍ര്‍നാഷണല്‍ ജൂറി സിനിമയെ തള്ളികളഞ്ഞതാണ്.

സെന്‍സിറ്റീവ് മീഡിയയാണ് പുറത്തുള്ളത്. പ്രൊപ്പഗാണ്ട സിനിമയാണ് കശ്മീര്‍ ഫയല്‍സ്. എല്ലാ സമയവും ജനങ്ങളെ കബളിപ്പിക്കാനാവില്ല. ധാരാളം പണം ചിലവിട്ട സിനിമയില്ല പാന്‍ ഇന്ത്യന്‍ സിനിമ. ആശയത്തിലാണ് പാന്‍ ഇന്ത്യന്‍ വേണ്ടത്. സെക്‌സി ദുര്‍ഗ പോലുള്ള സിനിമകള്‍ അവര്‍ സെന്‍സര്‍ ചെയ്യുന്നു. വേണമെങ്കില്‍ കശ്മീര്‍ ഫയല്‍സ് സെന്‍സര്‍ ചെയ്‌തോട്ടെ,” പ്രകാശ് രാജ് പറഞ്ഞു.

content highlight : actor-prakash-raj-about-pathan-64-121

We use cookies to give you the best possible experience. Learn more