ചെന്നൈ: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്.
അമേരിക്കയുടെ സമയം അവസാനിച്ചു ഇന്നിനി ബീഹാര്‍ എന്നാണ് പ്രകാശ് രാജ് പ്രതികരിച്ചിരിക്കുന്നത്.
ബീഹാറില്‍ എന്‍.ഡി.എ ഭരണം അവസാനിക്കുമെന്ന പ്രതീക്ഷയാണ് പ്രകാശ് രാജ് പങ്കുവെച്ചത്.
എന്റെ രാജ്യം സുഖപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.
അതേസമയം, ബീഹാറിലെ ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍.ജെ.ഡിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഉള്ളത്. അങ്ങനെയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്‍.ജെ.ഡിമാറും.
ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മഹാസഖ്യത്തിന് 123 സീറ്റുകളും എന്‍.ഡി.എക്ക് 109 സീറ്റുകളിലുമാണ് ലീഡ്.
അതില്‍ ആര്‍.ജെ.ഡി 91 സീറ്റുകളില്‍ ലീഡ് ചെയ്ത് നില്‍ക്കുന്നു. കോണ്‍ഗ്രസിന് 22 സീറ്റുകളും മത്സരിച്ച 29 സീറ്റുകളില്‍ 11 എണ്ണത്തില്‍ ഇടതു പാര്‍ട്ടികളും ലീഡ് ചെയ്യുകയാണ്.
243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.
കിഴക്കന്‍ ചമ്പാരന്‍ (12 നിയമസഭാ മണ്ഡലങ്ങള്‍ ), ഗയ (10 സീറ്റുകള്‍), സിവാന്‍ (എട്ട് നിയോജകമണ്ഡലങ്ങള്‍), ബെഗുസാരായി (ഏഴ് നിയോജകമണ്ഡലങ്ങള്‍) എന്നിങ്ങനെ നാല് ജില്ലകളിലായി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഒക്ടോബര്‍ 28 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,066 സ്ഥാനാര്‍ത്ഥികള്‍).
രണ്ടാം ഘട്ടം നവംബര്‍ 3 നായിരുന്നു. 17 ജില്ലകളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് (1,463 സ്ഥാനാര്‍ത്ഥികള്‍).
നവംബര്‍ 7 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,204 സ്ഥാനാര്‍ത്ഥികള്‍).
എക്സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക