ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളി മനസുകളിലേക്ക് ഇടിച്ചുകയറിയ നടനാണ് പ്രഭാസ്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ബാഹുബലിയില്‍ നമ്മള് കണ്ടത്.
പിന്നീട് അവിടുന്നിങ്ങോട്ട് പ്രഭാസ് എന്ന നടന് മലയാളി മനസുകളില്‍ വളരെ പെട്ടെന്നാണ് വളര്‍ന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ സലാറിനെ കുറിച്ച് സംസാരിക്കുകയാണ് പ്രഭാസ്.
തന്റെ കൂടെ സലാറില്‍ പൃഥ്വിരാജ് അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പ്രഭാസ് പങ്കുവെക്കുന്നുണ്ട്.
‘പൃഥ്വിരാജിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കേള്‍ക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദമാണ്. അത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. സിനിമയുടെ തുടക്കത്തിലുള്ള നരേഷനിലൂടെ ഓഡിയന്‍സിന് കഥയെ പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.
തന്റെ ആദ്യ ചിത്രമായ ആദിത്യ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ പ്രേമം എന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ തവണ കണ്ടതെന്നും മലയാളത്തില്‍ അങ്ങനെ ഇഷ്ടപ്പെട്ട സംവിധായകന് എന്നൊന്നില്ലെന്നും പ്രഭാസ് പറയുന്നു.