ഹൈദരാബാദ്: തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയും വെള്ളപ്പൊക്കവും ജനങ്ങളെയൊന്നാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി പ്രഭാസ് എത്തിയത്.
നേരത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട മുന്നോട്ടുവന്നിരുന്നു.
‘ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആര്‍മിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്.
ഈ വര്‍ഷം എല്ലാംകൊണ്ടും എല്ലാവര്‍ക്കും ദുരിതമായിരിക്കും. ഭേദപ്പെട്ട നിലയില്‍ നില്‍ക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പറ്റുന്ന പോലെ സഹായിക്കാന്‍ മനസുകാണിക്കണം. ഒരിക്കല്‍ കൂടി നമ്മളില്‍പ്പെട്ടവരെ നമുക്ക് സഹായിക്കാം. സി.എം.ആര്‍.എഫിലേക്ക് ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു,’ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരുന്നു. 2018-ല്‍ കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ദുരിതപ്പെയ്ത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഹൈദരാബാദിനെ സഹായിക്കാന്‍ നടന്‍ മഹേഷ്ബാബു, നാഗാര്‍ജുന അക്കിനേനി അടക്കമുള്ള ആളുകളും രംഗത്തെത്തി. മഹേഷ് ബാബു ഒരു കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക