വിവാഹം കഴിഞ്ഞ് 13 ദിവസത്തിനുള്ളില്‍ പീഡനത്തിന് പരാതി; പൂനം പാണ്ഡെയുടെ ഭര്‍ത്താവിന് ജാമ്യം
national news
വിവാഹം കഴിഞ്ഞ് 13 ദിവസത്തിനുള്ളില്‍ പീഡനത്തിന് പരാതി; പൂനം പാണ്ഡെയുടെ ഭര്‍ത്താവിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 9:34 pm

പനാജി: ബോളിവുഡ് നടി പൂനം പാണ്ഡെയുടെ പരാതിയില്‍ അറസ്റ്റിലായ ഭര്‍ത്താവ് സാം ബോംബെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പൂനം പാണ്ഡെയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് പൂനം പാണ്ഡെ പരാതി നല്‍കിയത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂനം പാണ്ഡെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബര്‍ പത്തിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഇരുവരും ഗോവയിലായിരുന്നു.

നേരത്തെ വിവാഹ ചിത്രങ്ങള്‍ പൂനം പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരുന്നു. നിങ്ങളോടൊപ്പം ഏഴ് ജീവിത കാലം പ്രതീക്ഷിക്കുന്നു എന്നായിരുന്നു വിവഹചിത്രത്തോടൊപ്പം പൂനം പാണ്ഡെ കുറിച്ചത്. ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ