കപടസദാചാരം പേറുന്നവരാണ് മലയാളികളെന്ന വിമര്‍ശനം പൊതുവില്‍ ഉന്നയിക്കപ്പെടുന്നതാണ്. അത്തരത്തില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പറയുകയാണ് നടന്‍ പക്രു.
ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തെ അനുഭവമാണ് പക്രു സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അനുഭവത്തില്‍ പങ്കുവെക്കുന്നത്.
ആ ചിത്രത്തില്‍ ഒരു കഥാപാത്രം പോലുമല്ലാതിരുന്ന നയന്‍താരയെ കുറിച്ച് ആരോ ഇറക്കിയ കള്ളക്കഥ കേട്ട് തടിച്ചുകൂടിയവരെ കുറിച്ചാണ് പക്രു പറയുന്നത്.
‘ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലി. കാരണം ഇന്നത്തെ ഷൂട്ടിങ് നയന്‍താരയുടേയും പക്രുവിന്റേയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊമ്പില്‍ വരെ കാണികള്‍ നിറഞ്ഞു.
ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് കാണികള്‍ക്ക് അബദ്ധം മനസിലായത്. ചിത്രത്തിലെ പാട്ടുസീനില്‍ ബേബി നയന്‍താരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവര്‍ ഉണ്ടാക്കി സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വന്‍ ജനാവലി തടിച്ചുകൂടിയതെന്ന് ‘ എന്റെ ചിരിയോര്‍മ്മകള്‍’ എന്ന പംക്തിയില്‍ പക്രു പറഞ്ഞു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ഈ പട്ടണത്തില്‍ ഭൂതം സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. മമ്മൂട്ടി, കാവ്യാമാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാള സിനിമാ കോമഡിയിലെ മഹാരഥന്മാരായ പപ്പു-ജഗതി-മാള ടീമിനെ കാണുന്നതും പരിചയപ്പെടുന്നതും തന്റെ ആദ്യസിനിമയായ ‘ലൂസ് ലൂസ് അരപ്പിരി ലൂസ് ‘എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്നും എന്നാല്‍ നാല് വയസ് മാത്രം പ്രായമുള്ളപ്പോള്‍ താന്‍ അഭിനയിച്ച ആ ചിത്രം റിലീസ് ചെയ്തപ്പോള്‍ താന്‍ അഭിനയിച്ച ഭാഗം കട്ട് ചെയ്തുകളഞ്ഞിരുന്നെന്നും പക്രു ചിരി ഓര്‍മ്മകള്‍ എന്ന കുറിപ്പില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക